ഇടുക്കി: മണിയാറൻ കുടിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്. പാസ്റ്റർ ജോൺസൺ-വിജി ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്. അതേസമയം ആശുപത്രിയിൽ പോകാൻ പല തവണ പറഞ്ഞിരുന്നുവെന്നും എന്നാൽ ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ജോൺസൺ പറഞ്ഞുവെന്നും വാർഡ് മെമ്പർ അജേഷ്കുമാർ വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് സംഭവം. രക്തസ്രാവത്തെതുടർന്നു അവശയായി കിടന്ന വിജിയെ ഇടുക്കി പോലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ ഭർത്താവ് ജോൺസൺ പാസ്റ്ററാണ്.
ഇവർക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്. കടുത്ത അന്ധവിശ്വാസിയായ ഇയാൾ കുട്ടികളെ സ്‌കൂളിൽ വിടാറില്ലെന്നും നാട്ടുകാർ പറയുന്നു. അതേസമയം കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.