കണ്ണൂർ: ഭർത്താവുമായി അകൽച്ചയിൽ കഴിയുന്ന യുവതി മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി. പഴയങ്ങാടിയിലാണ് സംഭവം യുവതിയുടെ മൃതദേഹം കണ്ടെടുത്തു. എന്നാൽ കുട്ടിക്കായി തിരച്ചിൽ നടത്തി വരികയാണ്. കണ്ണൂർ വെങ്ങര സ്വദേശി എം.വി. റീമയാണ് മരിച്ചത്. ചെമ്പല്ലികുണ്ട് പാലത്തിൽനിന്ന് യുവതി മൂന്ന് വയസുള്ള മകനേയുംകൊണ്ട് പുഴയിലേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയർഫോഴ്‌സും നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുകയാണ്.
അതേസമയം റീമ കുറച്ചുകാലമായി ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഭർതൃപീഡനത്തെത്തുടർന്ന് പോലീസിൽ പരാതിയും നൽകിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റീമയും ഭർത്താവും ഗൾഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. മകനേയും കൊണ്ട് റീമ സ്‌കൂട്ടറിലാണ് ചെമ്പല്ലികുണ്ട് പാലത്തിന് സമീപം ഇരുവരുമെത്തിയത്. തുടർന്ന് പാലത്തിന് മുകളിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.