BREAKING NEWS

പെർമിഷനെടുത്താൽ ഇനി ഒന്നാം തിയതിയും മദ്യം വിളമ്പാം!! മദ്യം വിളമ്പേണ്ടതുണ്ടെങ്കിൽ ഏഴുദിവസം മുൻപ് 50,000 രൂപയടച്ച് എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകണം, നിയമം ബാധകം ത്രീസ്റ്റാർമുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക്…

· · 1 min read
Share: Copied!

തിരുവനന്തപുരം: മദ്യനയഭേദഗതി വിജ്ഞാപനമായി സാർക്കാർ. ഇനി മുതൽ അന്താരാഷ്ട്ര കോൺഫറൻസുകൾ, ബിസിനസ് സമ്മേളനങ്ങൾ, കൂടിച്ചേരലുകൾ, വിവാഹസത്കാരം എന്നിവയുടെ ഭാഗമായി വൻകിട ഹോട്ടലുകളിൽ എല്ലാ മാസവും ഒന്നാംതീയതിയും മദ്യം വിളമ്പാം. നിലവിൽ ത്രീസ്റ്റാർമുതൽ മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാൻഡ്, ഹെറിറ്റേജ് ക്ലാസിക്, ബോട്ടിക് ഹോട്ടലുകൾ എന്നിവയ്ക്കാണ് ഒന്നാംതീയതി മദ്യം വിളമ്പാൻ അനുമതി ലഭിക്കുക.

അതേസമയം പ്രാദേശിക ചരിത്രമോ, സംസ്‌കാരമോ പ്രതിഫലിപ്പിക്കുന്ന രീതിയിൽ രൂപകല്പന ചെയ്ത ചെറുതും സ്വതന്ത്രവുമായ ആഡംബര ഹോട്ടലുകളെയാണ് വിനോദസഞ്ചാരവകുപ്പ് ബോട്ടിക് ഹോട്ടലുകൾ എന്ന ഗണത്തിൽപ്പെടുത്തിയിട്ടുള്ളത്.

അതുപോലെ ഒന്നാംതീയതി മദ്യം വിളമ്പേണ്ടതുണ്ടെങ്കിൽ ഏകദിന പെർമിറ്റിനായി ചടങ്ങിന്റെ വിശദാംശം സഹിതം ഏഴുദിവസം മുൻപ് 50,000 രൂപ ലൈസൻസ് ഫീസടച്ച് എക്സൈസ് കമ്മിഷണർക്ക് അപേക്ഷ നൽകണം.

നേരത്തെ വിനോദസഞ്ചാരമേഖലയുടെ ആവശ്യം പരിഗണിച്ച് ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കാൻ നേരത്തേ സർക്കാർ മദ്യനയം ഭേദഗതിചെയ്തിരുന്നു. ഏപ്രിൽ ഒൻപതിന് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടമാണ് ഇപ്പോൾ വിജ്ഞാപനം ചെയ്തത്.

അതേസമയം ഒന്നാംതീയതി ഒഴികെയുള്ള മറ്റു ഡ്രൈഡേകളിൽ സ്‌പെഷ്യൽ ലൈസൻസ് അനുവദിക്കില്ല. ഇംഗ്ലീഷ് മാസം ഒന്നാം തീയതിയും സർക്കാർ മറ്റേതെങ്കിലും കാരണത്താൽ പ്രഖ്യാപിച്ചിട്ടുള്ള ഡ്രൈ ഡേയും ഒന്നിച്ചുവന്നാലും ഇളവ് ലഭിക്കില്ല. ഒന്നാംതീയതി ഡ്രൈ ഡേയായി പ്രഖ്യാപിച്ചിട്ടുള്ളത് അന്താരാഷ്ട്ര സമ്മേളനങ്ങൾ, മൈസ് (മീറ്റിങ്, ഇൻസെന്റീവ്സ്, കോൺഫറൻസ്, എക്സിബിഷൻസ്) ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിങ് തുടങ്ങിയവയെ ബാധിക്കുന്നതായി വിനോദസഞ്ചാരമേഖലയിൽനിന്ന് പരാതി ഉയർന്നിരുന്നു.

“എത്ര വീഡിയോ എടുത്താലും നിനക്കോ ബോറഡിക്കുന്നില്ലേ, വീഡിയോ ഓഫ് ചെയ്യടീ’’… ഊരിപ്പിടിച്ച കത്തിയുമായി കാലുറയ്ക്കാതെ നിൽക്കുന്ന സതീഷ്, കഴുത്തിലും മുഖത്തും അടിയേറ്റ പാടുകൾ, ഷാർജയിൽ മരിച്ച അതുല്യ നേരിട്ടത് സമാനകളില്ലാത്ത ക്രൂര പീഡനം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026