കണ്ണൂർ: ജില്ലയിലെ ലഹരി വിരുദ്ധ റാലിയുടെ മുഖ്യ സംഘാടകനായിരുന്ന സിപിഎം നേതാവ് എംഡിഎംഎയുമായി പിടിയിൽ. സിപിഎം വളപട്ടണം ലോക്കൽ കമ്മിറ്റിയംഗം വികെ ഷമീറാണ് പോലീസ് പിടിയിലായിരിക്കുന്നത്. 18 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയായിരുന്നു ഷമീർ.
അതേസമയം കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സി.പി.എം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ. സംഭവം പുറത്തുവന്നതോടെ ഷമീറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു.















































