BREAKING NEWS

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

കണ്ണൂർ: ജില്ലയിലെ ലഹരി വിരുദ്ധ റാലിയുടെ മുഖ്യ സംഘാടകനായിരുന്ന സിപിഎം നേതാവ് എംഡിഎംഎയുമായി പിടിയിൽ. സിപിഎം വളപട്ടണം ലോക്കൽ കമ്മിറ്റിയംഗം വികെ ഷമീറാണ് പോലീസ് പിടിയിലായിരിക്കുന്നത്. 18 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയായിരുന്നു ഷമീർ.

അതേസമയം കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സി.പി.എം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ. സംഭവം പുറത്തുവന്നതോടെ ഷമീറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു.

വർഷം 1986, നിറയെ ശബരിമല തീർത്ഥാടകരുമായി പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, ബസിൽ നിലവിളികൾ മാത്രം!! പൊടുന്നനെ ഒരു മിലിട്ടറി ജീപ്പ് ബസിടിക്കാൻ പാകത്തിനു കൊണ്ടു കൊണ്ടെ ചവിട്ടി നിർത്തി ടി.ജെ. കരിമ്പനാൽ എന്ന ഒറ്റയാൻ…

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026