BREAKING NEWS

മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ല, പാക്കിസ്ഥാൻ എതിർപ്പ് കാര്യമാക്കുന്നില്ല, സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടി തുടങ്ങി

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക്കിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.

പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കൽ നീക്കൽ നടപടികൾ നടത്തിയത്. നദിയിലെ എക്കൽ വൈദ്യുതി ഉൽപാദനത്തെ തടസപ്പെടുത്തുന്നതിനാലാണ് ഇവ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്.

അതേസമയം 1987-ൽ സലാൽ അണക്കെട്ടും 2008-2009-ൽ ബാഗ്ലിഹാർ അണക്കെട്ടും നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എക്കൽ നീക്കിയത്. നേരത്തെ പാക്കിസ്ഥാൻ ആവർത്തിച്ച് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഈ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. സലാൽ, ബാഗ്ലിഹാർ റിസർവോയറുകളിൽ നിന്ന് 7.5 ദശലക്ഷം ക്യുബിക് മീറ്ററിൽ കൂടുതൽ എക്കൽ അവശിഷ്ടം നീക്കം ചെയ്തതായി കേന്ദ്ര ജല കമ്മീഷൻ വ്യത്തങ്ങൾ അറിയിച്ചു.

എക്കൽ അവശിഷ്ടങ്ങൾ ജലസംഭരണി ശേഷി കുറയ്ക്കുകയും ജലവൈദ്യുത ഉൽപ്പാദനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. പതിവായി എക്കൽ നീക്കുന്നതിലൂടെ, അണക്കെട്ടിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താം. അതേസമയം അണക്കെട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളം പെട്ടന്ന് ഒഴുക്കി വിടുമ്പോൾ പാക്കിസ്ഥാനിലെ പല ജനവാസ മേഖലകളിലും വെള്ളം കയറാൻ ഇടയാക്കുമെന്നും, എല്ലാ മാസവും ഇത് തുടർന്നാൽ അവശ്യഘട്ടത്തിൽ കൃഷിക്ക് വെള്ളം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ നടപടികളെ എതിർക്കുന്നത്.

മാത്രമല്ല അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടിയാൽ ഇന്ത്യ കൂടുതൽ വെള്ളം സംഭരിക്കുമെന്നും ഞങ്ങൾക്ക് വെള്ളം ലഭിക്കില്ലെന്നും പാക്കിസ്ഥാൻ ഭയക്കുന്നുമുണ്ട്.

മൂന്നുപേരുടെ മരണത്തിനിടയാക്കിയ ബാലരാമപുരം അപകടത്തിൽ രക്ഷാപ്രവർത്തനിറങ്ങിയ യുവാവ് നിമിഷങ്ങൾക്കകം മറ്റൊരപകടത്തിൽ മരിച്ചു, അപകടം വീട്ടിലേക്കു മടങ്ങവെ നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ച്

BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
കടലിൽ ഇറങ്ങി പരിധിവിട്ട് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മുന്നറിയിപ്പ് നൽകി; സന്ദർശകർക്ക് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് മർദനം, ബിയർ കുപ്പി ഉപയോഗിച്ചും ആക്രമണം; സ്ത്രീകൾ അടക്കമുള്ള സംഘം കസ്റ്റഡിയിൽ
04 Nov 2026