BREAKING NEWS

‘എനിക്ക് എൻറെ വഴി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ല’- സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മുൻ ബിസിസിഐ പ്രസിഡൻറെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ലോക കിരീടം നേടിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി മുൻ ബിസിസിഐ പ്രസിഡൻറ് എൻ ശ്രീനിവാസൻറെ വാക്കുകൾ. 2014വരെ ബിസിസിഐ പ്രസിഡൻറായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ടീം ഉടമ കൂടിയായ ശ്രീനിവാസൻ ഇന്ത്യയിൽ വനിതകൾ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് 2017ൽ വെളിപ്പെടുത്തിയത്.

അന്നു എൻ ശ്രീനിവാസൻ ബിസിസിഐ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നേരിട്ട് അഭിനന്ദിക്കാനായി കണ്ടപ്പോഴാണ് വനിതാ ക്രിക്കറ്റിനോടുള്ള തൻറെ പുച്ഛം ശ്രീനിവാസൻ തുറന്നു പറഞ്ഞതെന്ന് ഡയാന എഡുൽജി വെളിപ്പെടുത്തിയിരുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് എൻറെ വഴി തെരഞ്ഞെടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ലെന്ന്. കാരണം, ശ്രീനിവാസന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണെന്നും 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റശേഷം എഡുൽജി പറഞ്ഞിരുന്നു.

കൂടാതെ ബിസിസിഐ എന്നത് എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്. അവർ ഒരിക്കലും വനിതകൾ ക്രിക്കറ്റിൽ കരുത്തറിയിക്കുന്നത് ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഞാൻ കളിക്കുന്ന കാലം മുതൽ തുറന്നടിച്ചിട്ടുണ്ടെന്നും എഡുൽജി അന്നു പറഞ്ഞിരുന്നു.

എന്നാൽ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യൻ ക്രിക്കറ്റിൽ വനിതാ ക്രിക്കറ്റിന് പരിഗണന കിട്ടിത്തുടങ്ങിയത്. വനിതാ ഐപിഎൽ തുടങ്ങിയതും വനിതാ ക്രിക്കറ്റിലും പുരുഷൻമാരുടേതിന് തുല്യമായ മാച്ച് ഫീ അടക്കമുള്ള പരിഷ്കാരങ്ങൾ വന്നതും ജയ് ഷാ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു.

സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, കൂടെയുണ്ടായിരുന്ന യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു!! പെൺകുട്ടിയെ കണ്ടെത്തിയത് ക്രൂരബലാത്സം​ഗത്തിനിരയായി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ

BREAKING NEWS
സംസ്ഥാന വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും അന്വേഷണവുമായി മുന്നോട്ടു പോകാം... സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരായ പിണറായിയുടെ ഹർജി തള്ളി
15 Oct 2026
BREAKING NEWS
ഉറക്കത്തിൽ പെങ്ങളുടെ അലറിക്കരച്ചിൽ കേട്ട് കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോൾ കണ്ടത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കിടക്കുന്ന സഹോദരിയെ... ഭാര്യയെ കൊന്ന ശേഷം തൊട്ടടുത്ത മുറിയിൽ കയറി കതകടച്ച യുവാവ് നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നു, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ​ഗുരുതരാവസ്ഥയിൽ
15 Oct 2026
BREAKING NEWS
തൂഫാൻ പരമ തട്ടിപ്പ്, പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മാറ്റുന്ന സാധനങ്ങളാണ് പിടിച്ചു എന്ന് പറഞ്ഞ് നമ്മളെ വിഡ്ഢികളാക്കുന്നത്, തനിക്ക് ഇതെല്ലാം അറിയാം, വിവാദപരാമര്‍ശവുമായി ആര്‍ ശ്രീലേഖ
15 Oct 2026
BREAKING NEWS
കഴുത്തൊപ്പം നീളമുള്ള മുടി പറ്റെവെട്ടി ആളെ തിരിച്ചറിയാനാകാത്ത വിധം സുഹൈൽ, കൂട്ടാളികളുടെ ശരീരഭാഷയിലും വ്യത്യാസം... മിനി കൂപ്പർ ആക്സിഡന്റ് കേസ് പ്രതികൾ കോടതിയിലെത്തിയത് ആർക്കും തിരിച്ചറിയാൻ പോലുമാകാത്ത രീതിയിൽ!! പ്രതി മുടി മുറിച്ചത് സ്വന്തം ഇഷ്ടപ്രകാരം- ബോസ്റ്റൽ സ്കൂൾ അധികൃതർ
15 Oct 2026