BREAKING NEWS

ഇറാന്റെ ചാബഹാർ തുറമുഖത്തിന്മേലുള്ള അമേരിക്കൻ ഉപരോധം, ഇന്ത്യയ്ക്ക് ആറുമാസത്തെ ഇളവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇറാനിലെ ചാബഹാർ തുറമുഖത്തിന് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ നേരത്തെ ഒരുമാസത്തെ ഇളവ് അനുവദിച്ചതിനു പിന്നാലെ ആറുമാസത്തെകൂടി ഇളവ് അനുവദിച്ചതായി ഇന്ത്യ. യുഎസ് ആറുമാസത്തെ ഇളവ് അനുവദിച്ചെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇളവ് ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചബഹാർ തുറമുഖം, ഇറാനുമായുള്ള വ്യാപാരത്തിനും ഗതാഗതത്തിനും നിർണായകമായ കവാടമായാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം തുറമുഖത്ത് ഇന്ത്യക്ക് സാന്നിധ്യം അനുവദിച്ചുകൊണ്ട് യുഎസ് ദീർഘകാലമായി ഉപരോധത്തിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം ഒരുമാസംമുൻപ് ഇത് റദ്ദാക്കി. തുടർന്നാണിപ്പോൾ പുതിയ നീക്കം. ‘ചാബഹാറിന് ബാധകമായ അമേരിക്കൻ ഉപരോധങ്ങളിൽ ആറുമാസത്തെ ഇളവ് ലഭിച്ചു എന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്,’ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിനിടെ പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഇന്ത്യ ചർച്ചയ്ക്കായി സമീപിച്ചതിനെത്തുടർന്ന് യുഎസ് ഭരണകൂടം ആദ്യം ഒരു മാസത്തെ ഇളവ് അനുവദിക്കുകയായിരുന്നു. അതിനുശേഷമാണ് ഈ ആഴ്ച യുഎസ് ഔദ്യോഗികമായി ആറുമാസത്തെ ഇളവ് നൽകിയത്. ചാബഹാർ തുറമുഖത്തിന് 2018-ൽ നൽകിയ ഉപരോധ ഇളവ് സെപ്റ്റംബർ 29-ന് റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് പദത്തിൽ ആദ്യതവണ വന്നപ്പോഴായിരുന്നു ആ ഇളവ്. യുഎസ് സൈന്യം അഫ്ഗാൻ താലിബാനുമായി പോരാടിയിരുന്ന സമയത്ത്, പാക്കിസ്ഥാനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്ക് ബദൽ കണക്റ്റിവിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. അന്ന് ഇന്ത്യയും യുഎസും കാബൂളിലെ മുൻ സിവിൽ സർക്കാരിനെ പിന്തുണച്ചിരുന്നു.

അതേസമയം ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായും സാമ്പത്തികമായും വളരെ പ്രധാനപ്പെട്ട ഒന്നാണ് ചാബഹാർ തുറമുഖം. അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും വ്യാപാരത്തിനായി പാക്കിസ്ഥാനെ ആശ്രയിക്കാതെ കടന്നുപോകാൻ കഴിയുന്ന സുരക്ഷിത പാതയാണിത്. ഇന്ത്യയെ റഷ്യ, അസർബൈജാൻ, യൂറോപ്പ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ചെലവു കുറഞ്ഞതും വേഗമേറിയതുമായ പാതയാണ് ചാബഹാർ തുറമുഖം.

BREAKING NEWS
മോഷ്ടിച്ച മൊബൈൽഫോണിൽ നിന്നും വ്യാജ ഓർഡർ നല്കി!! കടയുടമയുടെ നിർദേശപ്രകാരം സാധനവുമായി പോയ ഓട്ടോക്കാരനെ പറ്റിച്ച് 14,700 രൂപ കൈക്കലാക്കി; വിളിക്കുമ്പോളോക്കെ ഫോൺ സ്വിച്ച് ഓഫ്; തുടരെ വിളിച്ചപ്പോൾ എടുത്തത് ഫോണിന്റെ യഥാർത്ഥ ഉടമ!
22 Oct 2026
BREAKING NEWS
പാറശ്ശാലയിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി; മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി ട്രെയിനുകൾ വൈകുന്നു, ചിലത് റദ്ദാക്കി
22 Oct 2026
BREAKING NEWS
’ജന്തർ മന്തറിൽ ഇനി സമരം ചെയ്യില്ല; ക്രമസമാധാനം തകർക്കില്ല’; ഉറപ്പുനൽകി സിജെപി നേതാക്കൾ; കോടതിയിൽ മാപ്പപേക്ഷിച്ചു, സൗരവ് ദാസും അശുതോഷ് റാങ്കയും തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങി
22 Oct 2026
BREAKING NEWS
കട്ടപ്പന മാർക്കറ്റ് ജങ്ഷനിൽ കുടുംബത്തോടൊപ്പം നടന്നു പോകവെ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; മാതാപിതാക്കൾ ഒപ്പമുണ്ടെന്ന് മനസ്സിലാക്കിയതോടെ മദ്യലഹരിയിലായിരുന്ന പ്രതി ഓടി; ഒരുകിലോമീറ്ററോളം പിന്തുടർന്ന് പ്രതിയെ പിടികൂടി യുവതി
22 Oct 2026