BREAKING NEWS

‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകശ്മീരിൽനിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും, ഒരു സംശയവുമില്ല, അത് നാളെയും ചെയ്യിക്കും’- വെല്ലുവിളിക്കുന്ന ബി. ഗോപാലകൃഷ്ണന്റെ വീഡിയോ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹരിയാനയിലെ ‘വോട്ട് ചോരി’ ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വെല്ലുവിളുക്കുന്ന വീഡിയോയും പ്രദർശിപ്പിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഹരിയാനയിൽ 25 ലക്ഷത്തോളം വോട്ടുകളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആരോപിച്ച് രാഹുൽ ​ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപിയുടെ കേരളത്തിലെ ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ തൃശൂർ ഇലക്ഷനിൽ വോട്ട് വിവാദ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞ കാര്യവും പ്രദർശിപ്പിച്ചത്.

ഓഗസ്റ്റ് 22-ന് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോയാണ് രാഹുൽ കാണിച്ചത്. ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണൻ പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

‘ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകശ്മീരിൽനിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും’, എന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നത്. തൃശ്ശൂരിൽ സുരേഷ്‌ഗോപി വിജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിന് പുറത്തുനിന്ന് ആളുകളെ എത്തിച്ച് വ്യാജവിലാസത്തിൽ അവരുടെ വോട്ട് ചേർത്തെന്നും ആരോപണമുയർന്ന വേളയിലായിരുന്നു ഗോപാലകൃഷ്ണന്റെ ഈ പ്രതികരണം.

ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ ന‌ടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174, ബൾക്ക് വോട്ടർമാർ- 19,26351

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026