BREAKING NEWS

അങ്ങാടിയിൽ തോറ്റതിന് കോൾഗേറ്റിന്റെ വാദം ഇങ്ങനെ… ‘ഇന്ത്യക്കാർ പല്ല് തേക്കാറില്ല’

· · 1 min read
Share: Copied!

തങ്ങളുടെ ടൂത്ത് പേസ്റ്റ് വിൽപന കുറഞ്ഞതിൽ വിചിത്ര കണ്ടുപിടിത്തവുമായി കോൾഗേറ്റ് കമ്പനി. വിൽപന കുറഞ്ഞത് ഇന്ത്യക്കാർ പല്ല് തേക്കാത്തതിനാലാണെന്നാണ് കോൾ​ഗേറ്റ് ഉയർത്തുന്ന വാദം.തുടർച്ചയായി മൂന്നാം തവണയാണ് ടൂത്ത് പേസ്റ്റ് വിൽപനയിൽ കോൾഗേറ്റ് ഇടിവ് രേഖപ്പെടുത്തുന്നത്. നഗരങ്ങളിലാണ് കോൾഗേറ്റിൻ്റെ വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെയാണ് ഇന്ത്യക്കാർ പല്ല് തേക്കുന്നില്ല എന്ന നിർവചനത്തിൽ കോൾ​ഗേറ്റ് എത്തിയത്. ഇന്ത്യയിലെ ഉപഭോക്താക്കൾ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ പല്ലുതേക്കാൻ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ കോൾഗേറ്റ് പറഞ്ഞിരുന്നു.

ഇന്ത്യയിൽ കോൾഗേറ്റ് കമ്പനിയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു സമയത്ത് രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയും നിയന്ത്രിക്കുന്നത് കോൾ​ഗേറ്റ് ആയിരുന്നു. അതേസമയം കോൾഗേറ്റിന് അടുത്ത് കാലത്തൊന്നും ഇനി വിപണി തിരിച്ചു പിടിക്കാൻ ക‍ഴിയില്ലെന്ന് ആഗോള ചീഫ് എക്സിക്യൂട്ടീവ് നോയൽ വലയ്സ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.3 ശതമാനത്തിൻ്റെ കുറവാണ് കമ്പനിക്കുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങൾക്ക് ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വിൽപന ഇത്തവണ കൂടിയില്ല.

BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
നിയമം കാക്കുന്ന ന്യായാധിപന്റെ മകൻ ചെയ്തതെല്ലാം നിയമലംഘനങ്ങൾ, 17 കാരൻ കാറിനു പുറമേ ലൈസെൻസില്ലാതെ ബൈക്കും പറത്തും!! ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്, ജഡ്ജിയുടെ ഫ്ലാറ്റിൽ നിന്ന് ആഡംബര ബൈക്ക് കസ്റ്റഡിയിലെടുത്തു, ജഡ്ജിക്ക് സസ്പെൻഷന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് നൽകും, കൗമാരക്കാരന് 2...
28 Oct 2026
BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026