ബംഗളൂരു: കർണാടകയിലെ ക്ഷേത്രപരിപാടിയിൽ ബിജെപി എംഎൽഎ ഹരീഷ് പൂഞ്ച നട ത്തിയ വർഗീയ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് ക്ഷേത്ര കമ്മി റ്റി. എംഎൽഎ നടത്തിയ വർഗീയ പ്രസംഗത്തിന് പിന്നാലെ ഹിന്ദു മുസ്ലിം സമുദായ നേതാക്കൾ പ്രത്യേകയോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവര ഗുഡ്ഡു സേവ ട്രസ്റ്റ് ഖേദം പ്രകടിപ്പിച്ച് പ്രദേശത്തെ മുസ്ലിം സമൂഹ ത്തിന് കത്ത് നൽകിയത്. ഗ്രാമത്തിൽ മതസൗഹാർദം ശക്തമാക്കാൻ വേണ്ട നടപടികൾ സ്വീക രിക്കുമെന്ന് ട്രസ്റ്റ് പറഞ്ഞു.
ക്ഷേത്രോത്സവത്തിൽ കാലങ്ങളായി പ്രദേശവാസികളായ മുസ്ലിങ്ങൾ സഹകരിക്കുന്നുണ്ടായിരുന്നു. ഗ്രാമത്തിലെ പരിപാടിയിലേക്ക് മുസ്ലിം നിവാസികളെ ക്ഷേത്ര കമ്മിറ്റി ക്ഷണിച്ചതിനെ പൂഞ്ചഎതിർത്തിരുന്നു. നമ്മുടെ ഏറ്റവും വലിയ തെറ്റ് എല്ലാവരെയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടു പോകുക എന്നതാണെന്നും പള്ളിയിൽ പോയി ഒരു ക്ഷണം നൽ കേണ്ടതിന്റെ ആവശ്യകത എന്താ യിരുന്നുവെന്നും പൂഞ്ച ചോദിച്ചു.