ന്യൂഡൽഹി: ഇറാനിയൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘിച്ചിയെ ഒരു വലതുപക്ഷ നിരീക്ഷകനായ മുൻ ഇന്ത്യൻ മേജർ പന്നി എന്ന് വിശേഷി പ്പിച്ചതിനെ ടെഹ്റാനിലെ ഇന്ത്യൻ എംബസി തള്ളിക്കള ഞ്ഞു. നിരീക്ഷകന്റേത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ ഇറാൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സെയ്ദ് അബ്ബാസ് അരഘിച്ചി ഇന്ത്യയിലെത്തും മുമ്പ് ഇസ്ലാമാബാദിലേ ക്ക് പോയതിനെ വിമർശിച്ചാ ണ് മുൻ മേജർ ഗൗരവ് ആര്യ മോശം പരാമർശം നടത്തിയ ത്. ദേശീയ വാർത്താ ചാനലുക ളിലെ ചർച്ചകളിൽ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. പഹൽ ഗാമിൽ ആക്രമണം നടന്നപ്പോൾ പിന്തുണ അറിയിച്ച് ഈ പന്നി ഇന്ത്യയിലേക്ക് വരേണ്ടതായി രുന്നു. അദ്ദേഹത്തിൻ്റെ ഫോട്ടോ യ്ക്ക് ചുറ്റും വൃത്തം വരച്ച ശേഷം അതിന് മുകളിൽ പന്നി എന്നെഴുതിക്കൊണ്ട് റിട്ട. മേജർ വീഡി യോയിൽ ആക്രോശിച്ചിരുന്നു. പ്രധാനമന്ത്രി മോഡിയുടെ കടു ത്ത അനുയായിയാണ് ഗൗരവ് ആര്യ.
ഇറാൻ പാകിസ്ഥാന് ആയുധ ങ്ങൾ നൽകുന്നെന്നും അവ നിരപരാധികളായ ഇന്ത്യക്കാരെ കൊല്ലാൻ ഉപയോഗിക്കുന്നു എന്നും റിട്ട. മേജർ ആരോപിച്ചു. മതം കാരണമാണ് ഇറാൻ പാ കിസ്ഥാനൊപ്പം നിൽക്കുന്നത്. ഇറാനിലെ മുല്ലാ നേതൃത്വം മനു ഷ്യത്വത്തോട് കാട്ടുന്ന കളങ്കമാ ണിതെന്നും അദ്ദേഹം പറഞ്ഞു.