കൊച്ചി/മുംബൈ: മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 2.4 ശതമാനം വര്‍ധന രേഖപ്പെടുത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റീട്ടെയില്‍ ബിസിനസ് ഗംഭീര തിരിച്ചുവരവ് നടത്തിയതും എണ്ണ വ്യവസായം ആഗോളതലത്തിലെ തിരിച്ചടികളെ അതിജീവിച്ച് മുന്നേറിയതുമാണ് ഗ്രൂപ്പിന്റെ മൊത്തം ലാഭത്തില്‍ നിഴലിച്ചത്.
കമ്പനിയുടെ മൊത്തത്തിലുള്ള അറ്റാദായം 19407 കോടി രൂപയാണ്. അതായത് പ്രതിഓഹരിക്ക് 14.34 രൂപ. മുന്‍വര്‍ഷം ഇതേ സാമ്പത്തികപാദത്തില്‍ കമ്പനിയുടെ അറ്റാദായം 18951 കോടി രൂപയായിരുന്നു. പ്രതിഓഹരിക്ക് 14 രൂപയായിരുന്നു അറ്റലാഭം.
ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തിലും കമ്പനിയുടെ ലാഭത്തില്‍ വലിയ വര്‍ധനയുണ്ടായിരുന്നു. 18,540 കോടി രൂപയായിരുന്നു ലാഭം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2.6 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 2.4 ലക്ഷം കോടി രൂപയായിരുന്നു.