BREAKING NEWS

വെള്ളം നൽകിയില്ലെങ്കിൽ യുദ്ധത്തിന് തയാറായിക്കോളു!! ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ, ഭീകരരെ പോറ്റിവളർത്തിയത് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്കുവേണ്ടി, ലഷ്കറെ തയിബ നാമാവശേഷമായി- ഖ്വാജ മുഹമ്മദ് ആസിഫ്

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രം​ഗത്ത്. പാക്കിസ്ഥാന് ജലം നൽകിയില്ലെങ്കിൽ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കശ്മീരിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാൻ പൂർണമായി സഹകരിക്കാൻ തയാറാണെന്നും ബ്രിട്ടിഷ് ചാനലായ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കറെ തയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണം അസിഫ് നിഷേധിച്ചു. ‘ലഷ്കറെ തയിബ പാക്കിസ്ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും ?’– അസിഫ് ചോദിച്ചു.

കൂടാതെ ഭീകരസംഘടനകളെ പരിശീലിപ്പിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്ത ചരിത്രം പാക്കിസ്ഥാനുണ്ടെന്നും ക്വാജ അസിഫ് സമ്മതിച്ചു. പാശ്ചാത്യരുടെ ഈ വൃത്തികെട്ട ജോലി ചെയ്തതിന്റെ ദുരിതം പാക്കിസ്ഥാൻ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ പിന്തുണയ്ക്കുന്ന പാക്ക് നയം അവതാരക ചൂണ്ടിക്കാട്ടിയപ്പോഴാണ് ഭീകരസംഘടനകളെ പോറ്റിവളർത്തിയത് പാശ്ചാത്യർക്കുവേണ്ടിയാണെന്നു പ്രതിരോധമന്ത്രി പറഞ്ഞത് ‘നോക്കൂ, ഞങ്ങൾ ഈ ചീത്തജോലി യുഎസിനുവേണ്ടി 3 ദശകത്തോളമായി ചെയ്തുകൊണ്ടിരിക്കുന്നു. ബ്രിട്ടനടക്കം പാശ്ചാത്യർക്കും വേണ്ടിയാണത്. തെറ്റുതന്നെ. അതിന്റെ ദുരിതം ഞങ്ങൾ അനുഭവിക്കുകയും ചെയ്തു’– അസിഫ് പറഞ്ഞു.

അതേസമയം പുൽവാമയിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി സുരക്ഷാ സേന തകർത്തു. അഹ്‌സാനുൽ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് സേന തകർത്തത്.

വെള്ളം നൽകിയില്ലെങ്കിൽ യുദ്ധത്തിന് തയാറായിക്കോളു!! ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ, ഭീകരരെ പോറ്റിവളർത്തിയത് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്കുവേണ്ടി, ലഷ്കറെ തയിബ നാമാവശേഷമായി- ഖ്വാജ മുഹമ്മദ് ആസിഫ്

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026