BREAKING NEWS

‘ ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ട്; ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തി‘: നിറകണ്ണുകളോടെ കെ. സുധാകരൻ

· · 1 min read
Share: Copied!

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് കാപ്പാടൻ രമേശന്റെ അനുസ്മരണ ചടങ്ങിൽ അതി വൈകാരികമായി ഓർമ്മകൾ പങ്കിട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും താങ്ങായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു കാപ്പാടൻ രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. താൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവൽ കൊണ്ടാണെന്നും അത് പലർക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.

സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളിൽ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരൻ, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ വാക്കുകൾ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. കണ്ണൂരിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെപ്പോലെയുള്ള നിരവധി പ്രവർത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ പ്രേരിപ്പിച്ച നേതാവായിരുന്നു രമേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ വൈകാരിക പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ട്. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരൻ അടുത്തിടെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറുന്നതുമായി ബന്ധപ്പെട്ടും നിയമസഭാ സീറ്റ് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ ചൊല്ലിയും സുധാകരൻ അതൃപ്തിയിലാണെന്ന വാർത്തകൾക്കിടെയാണ് ഈ അനുസ്മരണ സമ്മേളനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും വലിയ ചർച്ചയായിരുന്നു. അതിനിടെയാണ്, പഴയകാല പോരാട്ടങ്ങളെയും സഹപ്രവർത്തകരെയും ഓർത്തെടുത്ത് സുധാകരൻ വൈകാരികമായി സംസാരിച്ചത്.

അവൻ എവി‌ടെയുണ്ടെങ്കിലും ജീവനോടെയുണ്ടെങ്കിൽ പിൻതുടർന്നുചെന്ന് വേട്ടയാടി കൊന്നുതീർക്കും!! നെതന്യാഹുവിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കി ഇറാൻ, നെതന്യാഹുവിന്റെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026