ശ്രീനഗർ: പഹൽഗാമിലെ ബൈസരണിൽ 27 പേരുടെ മരണത്തിനിടയാക്കിയ ഭീക രാക്രമണത്തിൽ സുരക്ഷാ സേനയ്ക്ക് ഗുരുത രമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. പാ ക് അധിനിവേശ കശ്മീരിൽ പ്രവർത്തിക്കു ന്ന ഭീകര സംഘടനയുടെ ആശയവിനിമയ ത്തിൽ നിന്നും ഏതാനും ദിവസം മുമ്പ് ഇതു സംബന്ധിച്ച സൂചന ലഭിച്ചിരുന്നതായി രഹസ്യന്വേഷണ വിഭാഗം പറയുന്നു.
തീവ്രവാദ ഭീഷണി നിലനിൽക്കുന്നതാ യി അറിയിച്ചുവെങ്കിലും സുരക്ഷാ സേനയും ഇന്റലിജൻസും ഗൗരവത്തിൽ എടുത്തില്ലെ ന്നും രഹസ്യന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു
പാകിസ്ഥാനിലെ ഭീകരർ കൈമാറിയ സന്ദേശത്തിലാണ് പഹൽഗാം ആക്രമണം സംബന്ധിച്ചുള്ള സൂചനയുണ്ടാ യിരുന്നത്. സുരക്ഷാ സേനയുടെ അംഗബലം കുറഞ്ഞ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ പഹൽഗാം തെരഞ്ഞെടുക്കുക യായിരുന്നു.
ഇതിനായി ഭീകരർ ദിവസങ്ങളോളം നി രീക്ഷണം നടത്തി. ആയുധങ്ങൾ ഉപയോ ഗിക്കുന്നതിൽ വൈദഗ്ധ്യം നേടിയ അക്ര മികൾ കാമറ ഘടിപ്പിച്ച ഹെൽമെറ്റുകളും ധരിച്ചിരുന്നു. കൊലപാതകം തത്സമയം ചി ത്രീകരിക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്തി. പാക് അധീന കശ്മീരിലും പാകി സ്ഥാനിലുമുള്ള ഭീകര ഗ്രൂപ്പുകൾക്ക് കൊല പാതക വീഡിയോ എത്തിച്ചതായും ഇൻ്റ ലിജൻസ് വൃത്തങ്ങൾ പറയുന്നു.
പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോഡി മൂന്നാം വട്ടവും അധികാരത്തിലേറിയതിന് പിന്നാലെ കഴിഞ്ഞ 11 മാസത്തിനിടെ നി രവധി ആക്രമണങ്ങളാണുണ്ടായത്. സൈന്യ ത്തെ ലക്ഷ്യമിട്ടായിരുന്നു ഇതിൽ ഭൂരിപക്ഷ വും. താഴ്വരയെ ഒഴിവാക്കി ജമ്മു ഡിവിഷ നിലായിരുന്നു കൂടുതൽ ഏറ്റുമുട്ടലുകളും നട ന്നത്. അനുച്ഛേദം 370 റദ്ദാക്കിയശേഷം സം സ്ഥാന ഭരണം നിയന്ത്രിച്ച കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേട് ഭീകരാ ക്രമണം ലഘുകരിക്കാൻ പര്യാപ്തമായില്ല.ഉന്നത ഉദ്യോഗസ്ഥ തല ത്തിലെ അഭിപ്രായ ഭിന്നത തീവ്രവാദികൾ മുതലെടുക്കു കയായിരുന്നു. കേന്ദ്ര ആഭ്യ ന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേ ഷ്ടാവ് അജിത് ഡോവലും തമ്മിലുള്ള ശീതസമരവും സ്ഥിതി വഷളാക്കി. ജമ്മു കശ്മീരിന്റെ സുരക്ഷാ വിഷ യത്തിൽ ഇരുവരും വ്യത്യ സ്ത സമീപനമാണ് സ്വീകരിച്ചത്. പ്രധാനമ ന്ത്രി നരേന്ദ്ര മോഡി അജിത് ഡോവലിനെ കൂടുതൽ ആശ്രയിക്കുന്നതും അമിത് ഷായു ടെ നീരസത്തിന് ഇടവരുത്തി. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സുരക്ഷാ വീഴ്ചയിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.