തിരുവനന്തപുരം: കേരളത്തെ 20 വർഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂർ. മൊബൈൽ ഫോൺ വന്നപ്പോഴും കമ്പ്യൂട്ടർ വന്നപ്പോഴും അവർ എതിർത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവർ കുറച്ചു വൈകിയിട്ടാണ് യാഥാർത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂർ പറഞ്ഞു.
കേരളത്തിൽ മാത്രമാണ് സ്വകാര്യ സർവകലാശാലകൾ ഇല്ലാത്തത്. ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നത്.അതിനാൽ കുട്ടികൾ കേരളം വിട്ട് പുറത്ത് പഠിക്കാൻ പോകുന്നു.
.
കേരളത്തിനു വേണ്ടിയും കേരളത്തിലെ യുവാക്കൾക്കും വേണ്ടിയാണ് താൻ സംസാരിക്കുന്നത് . തൊഴിൽ സാധ്യത അത്യാവശ്യമാണ്. സ്റ്റാർട്ടപ്പുകൾ വരുന്നത് നല്ലതാനിന്നും തരൂർ പറഞ്ഞു.