BREAKING NEWS

മിയ മുസ്‌ലിങ്ങളെ പൊതുമാരാമത്ത് ജോലികള്‍ക്ക് വിളിക്കരുത്, അസമീസ് തൊഴിലാളികള്‍ക്ക് ഒരു പാലം പണിയാന്‍ കഴിയില്ലേ?? മിയ മുസ്‌ലിംകളെ ഏതുവിധേയനേയും ബുദ്ധിമുട്ടിപ്പിക്കണം, പിഡബ്ല്യുഡി കരാറുകാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ ശര്‍മ്മ

· · 1 min read
Share: Copied!

ഗുവാഹത്തി:  മിയ മുസ്‌ലിംകൾക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വീണ്ടും രം​ഗത്ത്. പൊതുമരാമത്ത് ജോലികൾക്ക് മിയ മുസ്‌ലിംകളെ നിയമിക്കരുതെന്നും അസമീസ് തൊഴിലാളികളെ നിയമിച്ചാൽ മതിയെന്നുമാണ് പിഡബ്ല്യുഡി വകുപ്പിലെ കരാറുകാരോട് ഹിമന്തയുടെ ആഹ്വാനം. മിയ മുസ്‌ലിംകളെ ബുദ്ധിമുട്ടിക്കാനായി അവർക്കെതിരെ വിവിധ തരത്തിൽ എതിർപ്പുയർത്തണമെന്ന് ഹിമന്ത ബിജെപി പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. ‘ലചിത് ബോർഫുകാന് സരാഘട്ട് യുദ്ധം ജയിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു അസമീസ് തൊഴിലാളിക്ക് ഒരു പാലം പണിയാൻ കഴിയില്ല? നമ്മുടെ ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ബോഗിബീൽ പാലത്തിന്റെ സാങ്കേതിക പ്രവർത്തനങ്ങൾ നടത്തിയത് തദ്ദേശീയരായ അസമീസ് തൊഴിലാളികളാണ്’- ഹിമന്ത പറഞ്ഞു. ‘ജാ​ഗിറോഡിലെ സെമികണ്ടക്ടർ യൂണിറ്റിൽ നിരവധി അസമീസ് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ അസമീസ് സമൂഹത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടുതൽ പ്രാദേശിക തൊഴിലാളികളെ നിയമിച്ച് നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താൻ ഞാൻ പിഡബ്ല്യുഡി കരാറുകാരോട് പറഞ്ഞിട്ടുണ്ട്. മജുലിയിൽ ജോലി ചെയ്യാൻ, ധുബ്രിയിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കണം. പ്രാദേശിക തൊഴിലാളികൾക്ക് അവസരവും പരിശീലനവും നൽകണം’- ശർമ കൂട്ടിച്ചേർത്തു. മിയ മുസ്‍ലിംകളെ ഉപദ്രവിക്കലാണ് തന്റെ കർത്തവ്യമെന്നും ബിജെപി സർക്കാർ അവരെ ബുദ്ധിമുട്ടിക്കുന്നത് തുടരുമെന്നും വ്യക്തമാക്കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രി പുതിയ ബഹിഷ്കരണ ആഹ്വാനവുമായി രം​ഗത്തെത്തിയത്.

മിയ മുസ്‍ലിംകൾ ഇന്ത്യക്കാരല്ലെന്നും അവർക്ക് ഇന്ത്യയിൽ വോട്ടില്ലെന്നും ബംഗ്ലദേശിൽ പോയി വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമങ്ങൾ അനുസരിച്ച്, മിയകൾ ‌ഇവിടെ വോട്ട് ചെയ്യാൻ പാടില്ലെന്നും അവരുടെ പേരുകൾ വെട്ടിമാറ്റാൻ നടപടികൾ സ്വീകരിച്ചെന്നും ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വോട്ടർ പട്ടികാ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടക്കുമ്പോൾ നാലു മുതൽ അഞ്ച് ലക്ഷം വരെ മിയ വോട്ടർമാരെ വെട്ടിമാറ്റുമെന്നും ഹിമന്ത മുന്നറിയിപ്പ് നൽകി. അവരെ ബുദ്ധിമുട്ടിക്കാൻ കഴിയുന്നവർ ഏതു വിധത്തിലും അത് ചെയ്യണമെന്നും ഹിമന്ത ബിശ്വ ശർമ ആഹ്വാനം ചെയ്തിരുന്നു.

BREAKING NEWS
കടം വീട്ടാന്‍ തൊണ്ടിമുതലായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്പെന്‍ഷന്‍
29 Oct 2026
BREAKING NEWS
കുളിമുറിയിലെ ടാങ്കിൽ മൂന്നും അഞ്ചും വയസുള്ള കുരുന്നുകളെ മുക്കിക്കൊന്നത് അമ്മ തനിച്ചല്ല, മറ്റൊരാൾക്കും പങ്ക്?, രണ്ടാമതൊരാളുടെ പങ്കിനെക്കുറിച്ച് സൂചന പുറത്തുവന്നത് തെളിവെടുപ്പിനിടെ, പ്രതി പറഞ്ഞ കാര്യവും തെളിവുകളും പരിശോധിച്ചെങ്കിൽ മാത്രമേ ഇക്കാര്യം വ്യക്തമാകൂ - അന്വേഷണ ഉദ്യോ​ഗസ്ഥൻ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം ഒരു കായികാധ്യാപകനും രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥ- വിദ്യാഭ്യാസ മന്ത്രി!! അധ്യാപകൻ അറസ്റ്റിൽ, ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു, അറസ്റ്റ് രേഖപ്പെടുത്തിയത് ഇന്നലെ മുതൽ കരുതൽ തടങ്കലിൽ വച്ച ശേഷം
29 Oct 2026
BREAKING NEWS
’സംഭവ സമയം ഞാൻ ഉറങ്ങുകയായിരുന്നു; മകൻ കാറുമായി പോയത് വീട്ടിലാരും അറിഞ്ഞില്ല; വാഹനം എന്റെ പേരിലാണെന്നതു കൊണ്ട് മാത്രം എനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താനാകില്ല; അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല’: ചേരാനല്ലൂർ അപകടക്കേസിൽ അഡീഷണൽ ജഡ്ജി
29 Oct 2026