BREAKING NEWS

ഇതൊന്നും അം​ഗീകരിക്കാനാവില്ല, പ്രസ്താവന മനുഷ്യത്വ രഹിതം!! മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സം​ഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്‌​റ്റേ ചെയ്തു. വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചത്. ഹൈക്കോടതിയുടെ ഇത്തരം പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും നടത്തിയത് മനുഷ്യത്വ രഹിത പ്രസ്താവനയാണെന്നും ബഞ്ച് വ്യക്തമാക്കി.

ഭര്‍ത്തൃസഹോദരനുമായി ചേര്‍ന്ന് കാമുകന്റെ ഫ്‌ലാറ്റില്‍ നിന്നും കോടികള്‍ മോഷ്ടിച്ചു, പിന്നാലെ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് , യുവതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

മുതിർന്ന അഭിഭാഷക ശോഭാ ഗുപ്‌ത ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്​റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. സ്ത്രീകളുടെ മാറിടത്തിൽ സ്‌‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. ഇങ്ങനെ ചെയ്തവർക്കുമേൽ ബലാത്സംഗ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കേരള നിയമസഭ നടത്തിയ നിയമനിർമാണം പൊതുമേഖല- സ്വാകാര്യമേഖല ബാങ്കുകൾ നടത്തുന്ന സർഫേസി നിയമപ്രകരമുള്ള ജപ്‌തി നടപടികളെ എങ്ങനെ ബാധിക്കുന്നു… പത്രം ഓൺലൈൻ എന്ന യു ട്യൂബ് ചാനലിനു വേണ്ടി സാമ്പത്തിക വിദഗ്ധൻ ശ്രീനാഥ് ഇന്ദുചൂഡൻ നൽകിയ അഭിമുഖം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്ക്കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബഞ്ചിന്റേതായിരുന്നു വിവാദ നിരീക്ഷണം. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിധി തെറ്റാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ സുപ്രിം കോടതി സ്വമേധയ കേസ് പരി​ഗണിച്ചത്.

BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026
BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026