BREAKING NEWS

ആദ്യം ജ്യേഷ്ഠ സഹോ​ദരനെന്നു പറഞ്ഞ് സുഖിപ്പീര്, പിന്നാലെ ഡയലോ​ഗെത്തി… ‘ഐക്യത്തോടെയുളള പാർട്ടി കാലഘട്ടത്തിന്റെ ആവശ്യകത എഐഎഡിഎംകെയുമായി ഒന്നിക്കാൻ തയ്യാറാണ്, ടിടിവി ദിനകരൻ എന്നെ സ്വാഗതം ചെയ്യാൻ തയ്യാറാണ്, എടപ്പാടി പളനി സ്വാമി തയ്യാറാണോ’?- ഒ പനീർസെൽവം, അയ്യോ വേണ്ട, വെറുതെ പോലും സ്വാ​ഗതം ചെയ്യില്ലെന്ന് എടപ്പാടി പളനിസ്വാമി

· · 1 min read
Share: Copied!

ചെന്നൈ: പുറത്താക്കിയ എഐഎഡിഎംകെയിലേക്ക് മടങ്ങിവരാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും ഒരുകാലത്ത് ജെ ജയലളിതയുടെ വലംകയ്യുമായിരുന്ന ഒ പനീർസെൽവം. ഐക്യത്തോടെയുളള പാർട്ടി കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും താൻ എഐഎഡിഎംകെയുമായി ഒന്നിക്കാൻ തയ്യാറാണെന്നും ഒ പനീർസെൽവം പറഞ്ഞു. എന്നാൽ പനീർസെൽവത്തിന്റെ തിരിച്ചുവരവിനെ താൻ ഒരുതരത്തിലും സ്വാഗതം ചെയ്യില്ല എന്നായിരുന്നു എടപ്പാടി പളനിസ്വാമിയുടെ മറുപടി.

കഴിഞ്ഞ ദിവസം തേനിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ പനീർസെൽവം എടപ്പാടി പളനിസ്വാമിയെ ജ്യേഷ്ഠ സഹോദരൻ എന്നാണ് അഭിസംബോധന ചെയ്തത്. ‘എന്റെ സഖ്യനിലപാട് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. എഐഎഡിഎംകെയിലെ അവകാശങ്ങൾക്കായുളള നിയമപോരാട്ടം ഞങ്ങൾ തുടരും. എഐഎഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. ടിടിവി ദിനകരൻ എന്നെ സ്വാഗതം ചെയ്യാൻ തയ്യാറാണ്. എടപ്പാടി പളനി സ്വാമി തയ്യാറാണോ? എന്നാണ് ഒ. പനീർസെൽവം ചോദിച്ചത്. ഇതോടെ വെറുതെ പോലും വേണ്ടെന്നായി എടപ്പാടിക്ക്.

അതേസമയം 2022-ൽ എഐഎഡിഎംകെ പനീർസെൽവത്തെ പുറത്താക്കിയിരുന്നു. അധികാരത്തകർക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലിൽ കലാശിച്ചതിന് പിന്നാലെ പ്രത്യേക പ്രമേയത്തിലൂടെയാണ് പനീർസെൽവത്തെ പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചായിരുന്നു നടപടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് എതിരെ ഒരുമിച്ചുളള പോരാട്ടത്തിനായി എഐഎഡിഎംകെയിലെ പിളർന്നുപോയ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയിൽ തിരിച്ചുവരാൻ താൽപ്പര്യമുണ്ടെന്ന പനീർസെൽവത്തിന്റെ പ്രഖ്യാപനം.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026