BREAKING NEWS

തലപുകഞ്ഞ് ആലോചിച്ച് തീരുമാനിക്കേണ്ട പാക്കിസ്ഥാനേ…എന്തു തീരുമാനിച്ചാലും നാണക്കേട് തന്നെ ബാക്കി!! ബം​ഗ്ലാദേശിന്റെ പേരു പറഞ്ഞ് കുതിരകയറാൻ വരുന്ന പാക്കിസ്ഥാന് മറുപണിയുമായി ഐസിസി, പിസിബി ലോകകപ്പ് ബഹിഷ്കരിച്ചാൽ പകരം ബം​ഗ്ലാദേശിനെ കളത്തിലിറക്കും…

· · 1 min read
Share: Copied!

ദുബായ്: ബംഗ്ലദേശിനെ പിന്തുണച്ച് ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിമുഴക്കുന്ന പാക്കിസ്ഥാനു പകരം ബംഗ്ലദേശിനെ തന്നെ കൊണ്ടുവരാൻ നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ടൂർണമെന്റിൽനിന്നു പാക്കിസ്ഥാൻ പിന്മാറുന്ന സാഹചര്യമുണ്ടായാൽ പകരം ബംഗ്ലദേശിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകകപ്പ് ടൂർണമെന്റിൽ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി അറിയിച്ചത്. ഇതോടെയാണ് മറുപണിയുമായി ഐസിസിയും രം​ഗത്തെത്തിയത്.

ഫെബ്രുവരി 7നാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനിടെ തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മർദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യം. ലോകകപ്പിൽനിന്നു പൂർണമായും പിന്മാറുന്നതിനു പകരം സഹ-ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുൻധാരണപ്രകാരം ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്.

എന്നാൽ തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ നടത്തണമെന്നായിരുന്നു ബംഗ്ലദേശിന്റെയും ആവശ്യം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇതു നിരസിച്ചാണ് ബംഗ്ലദേശിനെ ഐസിസി ലോകകപ്പിൽനിന്നു പുറത്താക്കിയത്. പകരം ഗ്രൂപ്പ് സിയിൽ സ്കോട്‌ലൻഡിനെ ഉൾപ്പെടുത്തുകയും ചെയ്തു.

അതേസമയം ബംഗ്ലദേശിനു പിന്തുണ നൽകിയാണ് ലോകകപ്പ് ബഹിഷ്കരിക്കാൻ പാക്കിസ്ഥാൻ ആലോചിക്കുന്നത്. അങ്ങനെ പിന്മാറിയാൽ പാക്കിസ്ഥാൻ പകരം ഗ്രൂപ്പ് എയിൽ ബംഗ്ലദേശിനെ കൊണ്ടുവന്നു പ്രശ്നപരിഹരിക്കാനാണ് ഐസിസിയുടെ പദ്ധതി. ശ്രീലങ്കയിൽ മത്സരങ്ങൾ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിൻറെ ആവശ്യം ഇതോടെ സാങ്കേതിക തടസങ്ങളില്ലാതെ നടപ്പിലാക്കാനും ഐസിസിക്ക് സാധിക്കും.

ഇതോടെ ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ മുഴക്കിയ ബഹിഷ്കരണ ഭീഷണിയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) യഥാർഥത്തിൽ കരയ്ക്കുമല്ല വെള്ളത്തിലുമല്ല എന്ന അവസ്ഥയിലാണ്. ഐസിസി കർശന മുന്നറിയിപ്പ് നൽകിയതോടെയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിന്മാറിയാലുള്ള നഷ്ടം താങ്ങാനും വയ്യ, പിന്മാറിയില്ലെങ്കിലുള്ള നാണക്കേട് സഹിക്കുകയും വേണം എന്ന നിലയിലാണ് പാക്കിസ്ഥാൻ.

തേങ്ങ ഒന്നു അങ്ങട് ഒടയ്ക്ക് സ്വാമി… T20 ലോകകപ്പിൽ വീണ്ടും സസ്പെൻസി‌ടാൻ ശ്രമിച്ച് പാക്കിസ്ഥാൻ!! ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്കരിക്കും? പങ്കാളിത്തം സംബന്ധിച്ചുള്ള തീരുമാനം വെള്ളിയാഴ്ചയോ, അടുത്ത തിങ്കളാഴ്ചയോ മാത്രം- നഖ്‌വി

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026