BREAKING NEWS

‘എന്റെ മകൾ വീട്ടിലെത്തിയത് ശരീരം മുഴുവൻ രക്തക്കറയുമായി’… ആറുവയസുകാരിയെ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ ടെറസിൽ കൊണ്ടുപോയി കൂട്ട ബലാത്സം​ഗം ചെയ്തത് 13,14,15 വയസുള്ള ആൺകുട്ടികൾ!! പ്രതികളിലൊരാളെ പോലീസിനു കൈമാറിയത് സ്വന്തം അമ്മ, ‘മകനാണെന്ന് നോക്കണ്ട, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണ’മെന്ന് ആ അമ്മ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്തത് പതിനഞ്ച് വയസിൽ താഴെ പ്രായമുളള മൂന്ന് ആൺകുട്ടികൾ. ഡൽഹിയിലെ ഭജൻപുരയിലാണ് സംഭവം. സംഭവത്തിൽ പതിമൂന്നും പതിനാലും പതിനഞ്ചും വയസ് പ്രായമുളള മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി പതിനെട്ടിനാണ് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടതെന്നും ഉടൻ തന്നെ നടപടിയെടുത്തെന്നും പോലീസ് പറഞ്ഞു. താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ ടെറസിൽ കൊണ്ടുപോയാണ് പെൺകുട്ടിയെ പ്രതികൾ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.

അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയുടെ അവസ്ഥ കണ്ട് പ്രതികളിൽ ഒരാളുടെ അമ്മ തന്നെയാണ് മകനെ പോലീസിന് കൈമാറിയത്. മകനാണെന്നു നോക്കണ്ട, കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അവർ പോലീസിനോട് ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയും പോക്‌സോ വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇതിനിടെ ആറ് വയസുകാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. മൊഴിയെടുത്തിട്ടുണ്ടെന്നും കുട്ടിക്ക് കൗൺസലിങ് നൽകിയെന്നും പോലീസ് പറഞ്ഞു. ‘എന്റെ മകൾ വീട്ടിലെത്തിയത് ശരീരം മുഴുവൻ രക്തക്കറയുമായാണ്. കാര്യം തിരക്കിയപ്പോൾ വീണതാണ് എന്ന് ആദ്യം പറഞ്ഞു. എന്നാൽ അവളുടെ കൈകാലുകളിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. വീണ്ടും ചോദിച്ചപ്പോഴാണ് അവൾക്കെന്താണ് സംഭവിച്ചതെന്ന് എന്നോട് തുറന്നുപറഞ്ഞത്’- ആറ് വയസുകാരിയുടെ അമ്മ പറഞ്ഞു. ഉടൻ തന്നെ താൻ മകളെ പോലീസ് സ്റ്റേഷനിലെത്തിച്ചെന്നും തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അവർ വ്യക്തമാക്കി.

BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026