ഗാന്ധിനഗർ: ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രവേശന കവാടമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്ത് മാറി. അഡാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ മുന്ദ്ര തുറമുഖം വഴിയാണ് കോടികള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുകള്‍ രാജ്യത്തേക്ക് എത്തുന്നത്. 2020 മുതല്‍ 24 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 19 വന്‍ മയക്കുമരുന്ന് വേട്ടയില്‍ പത്തും മുന്ദ്ര തുറമുഖം വഴിയായിരുന്നു. 2020 മുതലാണ് ഗുജറാത്ത് തീരം വഴി മയക്കുമരുന്ന് കടത്ത് വര്‍ധിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നതും മുന്ദ്ര തുറമുഖത്തായിരുന്നു. 2021ല്‍ 5,976 കോടി രൂപയുടെ ഹെറോയിന്‍ വേട്ടയിലൂടെയാണ് മുന്ദ്ര തുറമുഖം മയക്കുമരുമരുന്ന് മാഫിയകളുടെ കേന്ദ്രമാണെന്ന് ലോകം തിരിച്ചറിഞ്ഞത്. ഹെറോയിന്‍, കൊക്കയ്ന്‍, മെത്തഫിറ്റമിന്‍, ട്രംഡോള്‍ ടാ ബ്ലറ്റ് തുടങ്ങിയ മാരക മയക്കുമരുന്നുകളാ ണ് മുന്ദ്രയിലൂടെ കടന്നുപോകുന്നത്.2021 ല്‍ 5,976 കോടിയുടെ 2,988 കി ലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവ ന്യൂ ഇന്റലിജന്‍സാണ് (ഡിആര്‍ഐ) മുന്ദ്ര യില്‍ പിടികൂടിയത്. 2021ല്‍ തമിഴ്നാട്ടിലെ വിഒസി തുറമുഖത്ത് നിന്ന് 303 കിലോ കൊക്കയ്‌നും 2020ല്‍ ന്‍ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്രു തുറമുഖത്ത് നിന്ന് 191 കിലോ ഹെറോയിനും പിടികൂടിയിരുന്നു. ഇത്രയും മയക്കുമരുന്ന് വേട്ട അരങ്ങേറിയിട്ടും കേന്ദ്രം മൗനം പാലിക്കുകയാണ്.