BREAKING NEWS

കണക്ക് പരീക്ഷയ്ക്ക് വേണ്ടത്ര പഠിച്ചില്ല, ഒന്നാംസ്ഥാനം നഷ്ടമാകുമോയെന്ന ഭയം, പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

· · 1 min read
Share: Copied!

ലക്ക്മൗ: ഉത്തർ പ്രദേശിലെ ധൂമൻഗഞ്ചിൽ പ്ലസ് ടു വിദ്യാർത്ഥിയെ പരീക്ഷയ്ക്കു മുൻപ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താൻ കണക്ക് പരീക്ഷ്ക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയില്ലെന്ന ആശങ്കയെ തുടർന്ന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ക്ലാസിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന വിദ്യാർത്ഥി പരീക്ഷയുമായി ബന്ധപ്പെട്ട് അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. മാത്രമല്ല ജീവനൊടുക്കുന്നതിന് മുമ്പ് രാവിലെ 5.30 ന് സുഹൃത്തിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പരീക്ഷയ്ക്ക് വേണ്ടവിധം തയ്യാറെടുക്കാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥി പറഞ്ഞതായി സഹപാഠി പോലീസിന് മൊഴി നൽകി.

അതേസമയം സുഹൃത്തിനെ ഫോണിൽ വിളിച്ചതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. 7 മണിയായിട്ടും കുട്ടി എഴുന്നേൽക്കാഞ്ഞതോടെ അമ്മ വിളിക്കാനെത്തി. എന്നാൽ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. പിന്നാലെ പ്രദേശവാസികളെത്തി വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. അപ്പോഴാണ് വിദ്യാർത്ഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്, പരീക്ഷാ പേടി തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നും ധൂമൻഗഞ്ച് പോലീസ് ഓഫീസർ പറഞ്ഞു. ക്ലാസിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന വിദ്യാർത്ഥിക്ക് കണക്ക് പരീക്ഷ ഭയമായിരുന്നെന്നും കണക്കിന് മാർക്ക് കുറഞ്ഞാൽ ഒന്നാം സ്ഥാനം പോകുമോയെന്ന ആശങ്ക കുട്ടിക്ക് ഉണ്ടായിരുന്നിരിക്കാം എന്നും ബന്ധുക്കൾ പറഞ്ഞു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026