കോഴിക്കോട്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ മോചനം നീളുന്നു. റിയാദ് കോടതി കേസ് വീണ്ടും മാറ്റിവച്ചു. ഇത് പത്താം തവണയാണ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. ഇന്നലെ നടന്ന സിറ്റിങ്ങിൽ അബ്‌ദുൾ റഹീമും ഇന്ത്യൻ എംബസി പ്രതിനിധി സവാദും പ്രതി ഭാഗം അഭിഭാഷകരും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു, കേസിൽ ആദ്യ സിറ്റിംഗ് ഒക്ടോബർ 21 നാണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയെന്നും വധ ശിക്ഷ റദ്ധാക്കിയ
ബെഞ്ച് തന്നെ മോചന കാര്യത്തിലും തീരുമാനമെടുക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി കേസ് മാറ്റി വയ്ക്കുകയായിരുന്നു. ഒടുവിൽ നവംബര് 17 ന് വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പരിശോധനയ്ക്കായി കേസ് മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഡിസംബർ എട്ടിന് കേസ് പരിഗണിച്ച കോടതി വീണ്ടും നിരവധി തവണ കേസ് മാറ്റിവച്ചു. കോടതി നടപടികൾക്ക് കൂടുതൽ സമയമെടുക്കാൻ സാധ്യതയുണ്ടെന്നാണു സൂചിപ്പിക്കുന്നതാണ് പുതിയ വിവരങ്ങൾ.