തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ചു 13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് രാത്രി 7.40ന് എറണാകുളത്ത് എത്തും. പൂർണമായും അൺറിസർവ്ഡ് സ്പെഷ്യ ട്രെയിനാണ്. തീർഥാടകരുടെ സൗകര്യത്തിനായി 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചു. കന്യാകുമാരിയിൽനിന്ന് രാവിലെ 10.10നുള്ള ബെംഗളൂരു ഐലൻഡ് എക്‌സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നാകും പുറപ്പെടുക. ഉച്ചയ്ക്കു 1.25ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്നുള്ള നാഗർകോവിൽ പാസഞ്ചർ (56310) 35 മിനിറ്റ് വൈകി രണ്ടിനായിരിക്കും പുറപ്പെടുക.
ട്രെയിൻ, നിർത്തുന്ന സ്റ്റേഷനുകൾ
∙കന്യാകുമാരി -പുനലൂർ പാസഞ്ചർ (56706): ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട്
∙തിരുവനന്തപുരം-ചെന്നൈ മെയിൽ (12624): കഴക്കൂട്ടം, കടയ്ക്കാവൂർ, ചിറയിൻകീഴ്
∙തിരുവനന്തപുരം- ചെന്നൈ സൂപ്പർ (12696): കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ
∙കന്യാകുമാരി-മംഗളൂരു പരശുറാം (16650): ബാലരാമപുരം, തിരുവനന്തപുരം സൗത്ത് (നേമം)
∙മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് (16348): കടയ്ക്കാവൂർ
∙മധുര-പുനലൂർ എക്‌സ്പ്രസ് (16729): പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് (നേമം)
∙കൊല്ലം -ചെന്നൈ എഗ്മൂർ അനന്തപുരി (20636): തിരുവനന്തപുരം സൗത്ത് (നേമം), ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി
∙ലോകമാന്യതിലക് – തിരുവനന്തപുരം നേത്രാവതി(16345): തുറവൂർ, മാരാരിക്കുളം, പരവൂർ, കടയ്ക്കാവൂർ
∙സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി(17230): ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, കാലടി, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്
∙മംഗളൂരു-കന്യാകുമാരി പരശുറാം(16649): മയ്യനാട്, കടയ്ക്കാവൂർ
∙ഷൊർണൂർ-തിരുവനന്തപുരം വേണാട് (16301): മുരുക്കുംപുഴ
∙മംഗളൂരു -തിരുവനന്തപുരം ഏറനാട് (16605): മാരാരിക്കുളം
∙നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ്: നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി, കുഴിത്തുറ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം
∙കന്യാകുമാരി- പുനലൂർ പാസഞ്ചർ (56706): നാഗർകോവിൽ ടൗൺ, വീരനല്ലൂർ, പള്ളിയാടി കുഴിത്തുറ വെസ്റ്റ്, അമരവിള
∙ഗുരുവായൂർ- ചെന്നൈ എഗ്മൂർ എക്‌സ്പ്രസ് (16128): തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട്
∙മധുര- തിരുവനന്തപുരം അമൃത (16344): പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, മുരുക്കുംപുഴ, പേട്ട
∙മംഗളൂരു -തിരുവനന്തപുരം ഏറനാട് (16603): തുറവൂർ, മാരാരിക്കുളം, പേട്ട
∙ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർ (12695): പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, പേട്ട
∙തിരുവനന്തപുരം -മംഗളൂരു മലബാർ എക്‌സ്പ്രസ് (16629): മയ്യനാട്
∙മംഗളൂരു- തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് (16630): മയ്യനാട്
∙മൈസൂരു-തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് ( 16315): തുറവൂർ, മാരാരിക്കുളം
∙ഷാലിമാർ -തിരുവനന്തപുരം എക്‌സ്പ്രസ് (22641): മാരാരിക്കുളം, തുറവൂർ.