BREAKING NEWS

പാക്കിസ്താനിൽ 300 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ട്രെയിൻ പാളം തകർത്ത് വിഘടനവാദികൾ റാഞ്ചി, അക്രമികളെ കൊലപ്പെടുത്തി ബന്ദികളെ രക്ഷപ്പെടുത്തിയതായി അധികൃതർ, ഏറ്റുമുട്ടലിൽ 50 അക്രമികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

· · 1 min read
Share: Copied!

ക്വെറ്റ (പാക്കിസ്താൻ): പാക്കിസ്താനിലെ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ യാത്രക്കാരെ രക്ഷപെടുത്തിയതായി റിപ്പോർട്ട്. ട്രെയിൻ റാഞ്ചിയ വിഘടനവാദികളെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തിയതായി പാക് അധികൃതർ. അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ട്രെയിൻ യാത്രക്കാരെ ബന്ദികളാക്കിയ വിഘടനവാദികൾക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഏറ്റുമുട്ടലിൽ 50 അക്രമികളും ബന്ദികളിൽ ചിലരും കൊല്ലപ്പെട്ടുവെന്നാണ് സൂചന. ഏറ്റുമുട്ടലിൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട് എന്നാൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബന്ദികളാക്കപ്പെട്ട 300-ൽ ഏറെ പേരെ രക്ഷപ്പെടുത്തി. ബന്ദികളിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല.

അപ്പന്റെ ആവശ്യം തന്നെ മകനും!! ‘വിവാഹിതരായവർ എത്രയും പെട്ടെന്ന് കുട്ടികളെക്കുറിച്ച് ചിന്തിക്കണം, ഒരുപാട് കുട്ടികൾ വേണ്ട, കുട്ടികൾക്ക് തമിഴ് പേരുകളിടണം’- ഉദയനിധി സ്റ്റാലിൻ, നിർദ്ദേശത്തിനു പിന്നിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്ക

ചൊവ്വാഴ്ചയാണ് 450 യാത്രക്കാരുമായി ക്വെറ്റയിൽ നിന്ന് പുറപ്പെട്ട ജാഫർ എക്‌സപ്രസ് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി റാഞ്ചിയത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബോലാനിലെ ഒരു തുരങ്കത്തിനടുത്ത് വെച്ച് റെയിൽ പാളം തകർത്താണ് ട്രെയിൻ റാഞ്ചിയത്. ജയിലിലടക്കപ്പെട്ട വിഘടനവാദികളെ വിട്ടയക്കണമെന്നായിരുന്നു ബിഎൽഎയുടെ ആവശ്യം.

നടി സൗന്ദര്യയുടേത് അപകട മരണമല്ല കൊലപാതകം, പിന്നിൽ നടൻ മോഹൻ ബാബു, മരണത്തിനു പിന്നിൽ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമം, 25 വർഷമായി മോഹൻ ബാബുവിനെ തനിക്കറിയാം- പരാതി വ്യാജമെന്ന് സൗന്ദര്യയുടെ ഭർത്താവ്

ബന്ദികൾക്കൊപ്പം സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ ഘടിപ്പിച്ച ചാവേറുകൾ നിലയുറപ്പിച്ചതും ട്രെയിൻ തടഞ്ഞിട്ട ഭൂപ്രദേശത്തിന്റെ സവിശേഷത കാരണവും ഏറ്റുമുട്ടലും രക്ഷാപ്രവർത്തനവും സങ്കീർണമാണെന്ന് അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026