നിഷ്‌ക്കളങ്കവും ശാന്തവുമായ, എന്നാല്‍ വന്യമൃഗശല്യം ഉള്ള ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം. അവിചാരിതമായി അവരുടെ ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധി,ആ ഗ്രാമത്തിന്റെ ആകെ വിപത്തായി മാറുന്നതും നാടാകെ അതിനെതിരെ പൊരുതുന്നതും ഗ്രാമത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതുമാണ് കഥാസാരം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ജോഷി വള്ളിത്തലയാണ്.
എഎംകെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീരേഖ അനിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയുടെ മലയോര കുടിയേറ്റമേഖലയായ ഇരിട്ടി – പടിയൂര്‍ ഗ്രാമത്തിലെ വിവിധ മേഖലകളിലുള്ള നാട്ടുകാര്‍ക്കൊപ്പം, പ്രദേശത്തെ പള്ളി വികാരി ഫാദര്‍ എയ്ഷല്‍ ആനക്കല്ലില്‍ എംപി അഡ്വ. പി.സന്തോഷ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഈ ഗ്രാമത്തിലെ ഒരു ഡോക്ടറാണ്, ഐ ടി പ്രഫഷണല്‍ കൂടിയായ ഇതിന്റെ നിര്‍മ്മാതാവ്.
റെയില്‍വേ, പോലീസ്, നഴ്‌സ്, സെയില്‍സ്,കര്‍ഷക തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒരു നാട് മൊത്തം നാടിന്റെ നന്മയുള്ള കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചിരിക്കുന്നുവെന്നതാണ് തിരുത്തിനെ മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അലന്‍സാജ്, നിമിഷ റോയ്സ് വെള്ളപ്പള്ളിയില്‍, ഹൃദ്യ സന്തോഷ്, നിരാമയ്, പ്രശാന്ത് പടിയൂര്‍, യദുകൃഷ്ണ, സഗല്‍ എം ജോളി, രാജന്‍ ചിറമ്മല്‍, മുകുന്ദന്‍ പി വി എന്നിവരും കഥാപാത്രങ്ങളാകുന്നു.
ക്യാമറ മനു ബെന്നി. എഡിറ്റിംഗ്- ബിജി എം, ടൈറ്റില്‍ ഡിസൈനിങ് -സുബിന്‍ മാത്യു. ഗാനരചന -സജീവന്‍ പടിയൂര്‍, അനില്‍ പുനര്‍ജനി. സംഗീതം -രാജന്‍ മാസ്റ്റര്‍ പടിയൂര്‍, രാധാകൃഷ്ണന്‍ അകളൂര്‍. ഗായകര്‍ -സുധീപ് കുമാര്‍, രാജന്‍ മാസ്റ്റര്‍ പടിയൂര്‍. ഓര്‍ക്കസ്ട്ര- സുശാന്ത് പുറവയല്‍, മുരളി അപ്പാടത്ത്. ആക്ഷന്‍സ്- ജോഷി വള്ളിത്തല. മേക്കപ്പ് -അഭിലാഷ് പണിക്കര്‍ കോട്ടൂര്‍, രാജിലാല്‍. സ്റ്റുഡിയോ &പോസ്റ്റര്‍ ഡിസൈന്‍സ് – ആര്‍ട്ട് ലൈന്‍ ക്രിയേഷന്‍സ്, ഇരിട്ടി. അസോസിയേറ്റ് ക്യാമറ- അജോഷ് ജോണി. അസോസിയേറ്റ് ഡയറക്ടര്‍- നിറമയി. ചിത്രം 72 ഫിലിം കമ്പനി മാര്‍ച്ച് 21 തിയേറ്ററില്‍ എത്തിക്കുന്നു. പി ആര്‍ ഒ എം കെ ഷെജിന്‍.