BREAKING NEWS

ഗുരുവായൂരില്‍ ഇന്ന് ആനയോട്ടം, പത്താംനാള്‍ ക്ഷേത്രോത്സവം; മുന്‍നിരയില്‍ ഓടുന്നത് ഈ മൂന്ന് ആനകള്‍

· · 1 min read
Share: Copied!

തൃശൂര്‍: ഗുരുവായൂര്‍‍ ആനയോട്ടം ഇന്ന്. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടവും കൊടിയേറ്റവും ഇന്ന് നടക്കും. പത്താം നാള്‍ ക്ഷേത്രോത്സവം നടക്കും. കുംഭത്തിലെ പൂയം നാളില്‍ സ്വര്‍ണധ്വജത്തില്‍ സപ്ത വര്‍ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി പത്ത് ദിവസം ഭക്തിയിലാറാടും.

ആനയോട്ടത്തില്‍ മുന്‍ നിരയില്‍ ഓടാനുള്ള മൂന്ന് ആനകളെ തെരഞ്ഞെടുത്തു. ബാലു, ചെന്താമരാക്ഷന്‍, ദേവി എന്നീ ആനകളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ദേവദാസ്, നന്ദന്‍ ആനകള്‍ കരുതലായുണ്ടാകും. പത്ത് ആനകളാണ് ആനയോട്ട ചടങ്ങില്‍ പങ്കെടുക്കുക.

ആദ്യം ഓടിയെത്തി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. കിഴക്കേ നടയില്‍ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കണ്ണൂര്‍ സ്വദേശി കരുവാന്റ വളപ്പില്‍ ജിജേഷിന്റെ മകള്‍ ആന്‍വിയ എന്ന ബാലികയാണ് നറുക്കെടുത്തത്. കുട്ടിക്കും രക്ഷിതാക്കള്‍ക്കും ദേവസ്വം ആചാരപൂര്‍വം സ്വീകരണം നല്‍കി.

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026