BREAKING NEWS

ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ മകനെ വളഞ്ഞിട്ട് ആർഎസ്എസുകാർ തല്ലി, ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ യുവാവ് ചികിത്സയിൽ, 10 പേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ

· · 1 min read
Share: Copied!

ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലിയതായി പരാതി, തല പൊട്ടിച്ചു. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ ശൂരനാട് തെക്ക് കിടങ്ങയം വലിയത്ത് വടക്കേതിൽ പൃഥ്വിരാജിനാണ് (23) ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് പരുക്കേറ്റത്. ഇയാൾ ചികിത്സയിലാണിപ്പോൾ.

ചൊവ്വ രാത്രി 10:30ന് ഉത്സവ കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷമായത്. സമീപവാസികളായ ആകാശ്, അച്ചു, നന്ദു, കിച്ചു വിഷ്ണു എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്. എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങൾ ഇല്ലെന്ന് പോലീസ് പറഞ്ഞു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026