ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനെ നിർത്തിപ്പൊരിച്ച് വിരാട് കോലി ഉൾപ്പെടെയുള്ള സഹതാരങ്ങളും ആരാധകരും. അക്ഷർ പട്ടേൽ എറിഞ്ഞ 11–ാം ഓവറിലെ ആറാം പന്തിലാണ് കെയ്ൻ വില്യംസൻ നൽകിയ അവസരം രാഹുൽ കൈവിട്ടത്. വില്യംസന്റെ ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റിനു തൊട്ടുപിന്നിൽ നിൽക്കുകയായിരുന്ന രാഹുലിന്റെ നേർക്കാണ് എത്തിയതെങ്കിലും താരത്തിന് അത് പിടിച്ചെടുക്കാനായില്ല. രാഹുലിന്റെ ഗ്ലൗവിൽ തട്ടിയ ശേഷമാണ് ക്യാച്ച് ‘മിസ്സായത്’. വില്യംസന്റെ വ്യക്തിഗത സ്കോർ 17ൽ നിൽക്കുമ്പോഴായിരുന്നു സംഭവം.
‘എന്നാലും ഞാൻ എങ്ങനെയാ ഔട്ടായെ ഭായ്?!! അതായത് കോലീ… വിശദീകരിച്ച് രവീന്ദ്ര ജഡേജ’- വീഡിയോ
വിക്കറ്റ് കീപ്പറിനു സംഭവിച്ച പിഴവുകണ്ട് ആദ്യം ഒന്നു ഞെട്ടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ഒന്നും പറയാനായില്ല. കാരണം ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഹാട്രിക് നേടാനുള്ള അക്ഷർ പട്ടേലിന്റെ അവസരം രോഹിത് മിസ്സാക്കിയിരുന്നു. അതേസമയം അവസരം പാഴാക്കിയ രാഹുലിനെ സൂപ്പർ താരം വിരാട് കോലി ഗ്രൗണ്ടിൽവച്ചു തന്നെ ശകാരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആദ്യം കൈകൾ ഉയർത്തി സ്വതസിദ്ധമായ ശൈലിയിൽ നിരാശ പ്രകടമാക്കിയ കോലി, രാഹുലിന്റെ അടുത്തുചെന്ന് രൂക്ഷമായി സംസാരിക്കുകയും ചെയ്തു. മറിച്ചൊന്നും പറയാതെ കോലിയെ തുറിച്ചുനോക്കുക മാത്രമാണ് രാഹുൽ ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നേരത്തേ, ബാറ്റിങ്ങിലും രാഹുലിന് കാര്യമായി തിളങ്ങാനായിരുന്നില്ല. 29 പന്തുകൾ നേരിട്ട രാഹുൽ 23 റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. മിച്ചൽ സാന്റ്നറുടെ പന്തിൽ ടോം ലാതം ക്യാച്ചെടുത്താണ് രാഹുലിനെ പുറത്താക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണു നേടിയത്. 98 പന്തിൽ 79 റൺസെടുത്തു പുറത്തായ ശ്രേയസ് അയ്യരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 43 ഓവറിൽ 190 ന് 7 എന്ന നിലയിലാണ്.
KL RAHUL stares at Virat Kohli 🧐 pic.twitter.com/8lwVdhwAYB
— Radha (@Rkc1511165) March 2, 2025