LATEST UPDATES

അന്ന് ക്യാച്ച് കൈവിട്ടത് നായകൻ, ഇന്ന് വിക്കറ്റ് കീപ്പർ…!!! ഒന്നും മിണ്ടാനാകാതെ അസ്വസ്ഥനായി രോഹിത്..!! എടുത്തിട്ടലക്കി കോലി… രണ്ടിലും നഷ്ടം അക്ഷർ പട്ടേലിനുതന്നെ…

· · 1 min read
Share: Copied!

ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനെ നിർത്തിപ്പൊരിച്ച് വിരാട് കോലി ഉൾപ്പെടെയുള്ള സഹതാരങ്ങളും ആരാധകരും. അക്ഷർ പട്ടേൽ എറിഞ്ഞ 11–ാം ഓവറിലെ ആറാം പന്തിലാണ് കെയ്ൻ വില്യംസൻ നൽകിയ അവസരം രാഹുൽ കൈവിട്ടത്. വില്യംസന്റെ ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റിനു തൊട്ടുപിന്നിൽ നിൽക്കുകയായിരുന്ന രാഹുലിന്റെ നേർക്കാണ് എത്തിയതെങ്കിലും താരത്തിന് അത് പിടിച്ചെടുക്കാനായില്ല. രാഹുലിന്റെ ഗ്ലൗവിൽ തട്ടിയ ശേഷമാണ് ക്യാച്ച് ‘മിസ്സായത്’. വില്യംസന്റെ വ്യക്തിഗത സ്കോർ 17ൽ നിൽക്കുമ്പോഴായിരുന്നു സംഭവം.

‘എന്നാലും ഞാൻ എങ്ങനെയാ ഔട്ടായെ ഭായ്?!! അതായത് കോലീ… വിശദീകരിച്ച് രവീന്ദ്ര ജഡേജ’- വീഡിയോ

ഇവിടെയിപ്പോ എന്താ ഉണ്ടായേ… മിന്നൽ വേ​ഗത്തിൽ ഗ്ലെൻ ഫിലിപ്സിന്റെ ക്യാച്ച്!! തലയിൽ കൈവച്ച് അനുഷ്ക, ഇവനേക്കുറിച്ച് ദിനേഷ് കാർത്തിക് പറഞ്ഞു നാവ് വായിലേക്കിട്ടില്ലല്ലോ അപ്പോഴേക്കും ഞൊടിയിട വേ​ഗത്തിൽ എല്ലാം സംഭവിച്ചോ?

വിക്കറ്റ് കീപ്പറിനു സംഭവിച്ച പിഴവുകണ്ട് ആദ്യം ഒന്നു ഞെട്ടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ഒന്നും പറയാനായില്ല. കാരണം ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഹാട്രിക് നേടാനുള്ള അക്ഷർ പട്ടേലിന്റെ അവസരം രോഹിത് മിസ്സാക്കിയിരുന്നു. അതേസമയം അവസരം പാഴാക്കിയ രാഹുലിനെ സൂപ്പർ താരം വിരാട് കോലി ഗ്രൗണ്ടിൽവച്ചു തന്നെ ശകാരിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആദ്യം കൈകൾ‌ ഉയർത്തി സ്വതസിദ്ധമായ ശൈലിയിൽ നിരാശ പ്രകടമാക്കിയ കോലി, രാഹുലിന്റെ അടുത്തുചെന്ന് രൂക്ഷമായി സംസാരിക്കുകയും ചെയ്തു. മറിച്ചൊന്നും പറയാതെ കോലിയെ തുറിച്ചുനോക്കുക മാത്രമാണ് രാഹുൽ ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നേരത്തേ, ബാറ്റിങ്ങിലും രാഹുലിന് കാര്യമായി തിളങ്ങാനായിരുന്നില്ല. 29 പന്തുകൾ നേരിട്ട രാഹുൽ 23 റൺസ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. മിച്ചൽ സാന്റ്നറുടെ പന്തിൽ ടോം ലാതം ക്യാച്ചെടുത്താണ് രാഹുലിനെ പുറത്താക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണു നേടിയത്. 98 പന്തിൽ 79 റൺസെടുത്തു പുറത്തായ ശ്രേയസ് അയ്യരുടെ ഇന്നിങ്സാണ് പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 43 ഓവറിൽ 190 ന് 7 എന്ന നിലയിലാണ്.

 

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026