LATEST UPDATES

ഇവിടെയിപ്പോ എന്താ ഉണ്ടായേ… മിന്നൽ വേ​ഗത്തിൽ ഗ്ലെൻ ഫിലിപ്സിന്റെ ക്യാച്ച്!! തലയിൽ കൈവച്ച് അനുഷ്ക, ഇവനേക്കുറിച്ച് ദിനേഷ് കാർത്തിക് പറഞ്ഞു നാവ് വായിലേക്കിട്ടില്ലല്ലോ അപ്പോഴേക്കും ഞൊടിയിട വേ​ഗത്തിൽ എല്ലാം സംഭവിച്ചോ?

· · 1 min read
Share: Copied!

ദുബായ്: എന്താണ് സംഭവിച്ചതെന്ന് കണ്ണിന് മനസിലാകുന്നതിലും വേ​ഗത്തിലൊരു ക്യാച്ച്. അങ്ങനെയായിരുന്നു വിരാട് കോലിയുടെ മടക്കം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലായിരുന്നു ഇന്ത്യൻ താരം വിരാട് കോലിയെ പുറത്താക്കാൻ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിന്റെ വിസ്മയ ക്യാച്ച്. ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് വിരാട് കോലിയെ ഉൾപ്പെടെ ഞെട്ടിച്ച ഗ്ലെൻ ഫിലിപ്സിന്റെ മാന്ത്രിക ക്യാച്ച് സംഭവിച്ചത്.

14 പന്തുകൾ നേരിട്ട കോലി, രണ്ടു ഫോറുകൾ സഹിതം 11 റൺസുമായി മികച്ച തുടക്കമിട്ടതിനു പിന്നാലെയാണ്, മാറ്റ് ഹെൻറിയുടെ പന്തിൽ ഫിലിപ്സിന് ക്യാച്ച് സമ്മാനിച്ചത്. ഈ ക്യാച്ചോടെ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിൽ തകരുകയും ചെയ്തു.

‘മക്കൾക്ക് മാരകായുധങ്ങൾ കയ്യിൽ വച്ചുകൊടുത്തത് രക്ഷിതാക്കൾ!! പ്രതികളുടെ ഏട്ടൻമാർ എന്റെ കുട്ടിയെ അടിക്കുന്നത് നോക്കി നിന്നു, നീതി പീഠം കൈയ്യൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്’- ഷഹബാസിന്റെ പിതാവ്

സംഭവം ഇങ്ങനെ- മാറ്റ് ഹെൻറിയുടെ ഏഴാം ഓവറിൽ ഡബിളുമായാണ് കോലി തുടക്കമിട്ടത്. അടുത്ത പന്തിൽ റണ്ണില്ല. മൂന്നാം പന്തിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ കോലിക്ക് ബൗണ്ടറി. എന്നാൽ, നാലാം പന്തിൽ വീണ്ടും ബൗണ്ടറി ലക്ഷ്യമിട്ട കോലിയെ ഭാഗ്യം തെല്ലും തുണച്ചില്ല. ഇത്തവണ ബാക്ക്‌വാഡ് പോയിന്റിൽ അത്യുജ്വലമായ ക്യാച്ചിൽ കോലിയുടെ ഇന്നിങ്സിന് ഫിലിപ്സ് വിരാമമിട്ടു.

ഇവനെക്കുറിച്ച് കമന്ററിക്കിടെ ദിനേഷ് കാർത്തിക് വിശേഷിപ്പിച്ചത് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ഗ്ലെൻ ഫിലിപ്സാണെന്നായിരുന്നു, അതു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആ വാക്കുകൾ ശരിവച്ച് തികച്ചും ലോകോത്തരമായ ക്യാച്ചിലൂടെ താരം കോലിയെ മടക്കിയത്. ഏതാനും ദിവസം മുൻപ് പാക്കിസ്ഥാനെതിരെയും അത്യുജ്വലമായ ഒരു ക്യാച്ചുമായി ഫിലിപ്സ് വിസ്മയം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയിപ്പോൾ 41 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 196 എന്ന നിലയിലാണ്. ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026