BREAKING NEWS

ജോർദ്ദാനിലേക്കു പോയത് സന്ദർശക വിസയിൽ, ഇസ്രയേൽ ​ഗൈഡിന് കൈമാറിയത് തുമ്പ ഏജന്റ്, വെടിയേറ്റത് കാലിന്, തോമസിന്റെ തലയ്ക്കാണ് വെടിയേറ്റത്, തൽക്ഷണം മരിച്ചു, ഇസ്രയേലിൽ നിന്ന് രക്ഷപ്പെട്ട എഡിസൺ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഉയർന്ന ശമ്പളമുള്ള ജോലി പ്രതീക്ഷിച്ചാണ് സന്ദർശക വിസയിൽ ജോർദാനിലേക്കു വിമാനം കയറിയതെന്ന് ഇസ്രയേലിൽ അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ കാലിനു പരുക്കേറ്റ് നാട്ടിൽ തിരിച്ചെത്തിയ മലയാളി എഡിസൺ. ജോർദാനിൽനിന്ന് ഇസ്രയേലിലേക്കു കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച മലയാളി തോമസ് ഗബ്രിയേൽ പേരേരയുടെ (അനിൽ തോമസ് – 45) ഭാര്യാസഹോദരനാണ് എഡിസൺ. എഡിസന്റെ കാലിലാണ് വെടിയേറ്റത്.

അന്ന് ക്യാച്ച് കൈവിട്ടത് നായകൻ, ഇന്ന് വിക്കറ്റ് കീപ്പർ…, ഒന്നും മിണ്ടാനാകാതെ അസ്വസ്തനായി രോഹിത്!! എടുത്തിട്ടലക്കി കോലി… രണ്ടിലും നഷ്ടം അക്ഷർ പട്ടേലിനുതന്നെ

എഡിസൺ സംഭവം വിവരിക്കുന്നതിങ്ങനെ- ‘‘ആദ്യം വെടിയേറ്റത് എനിക്കാണ്. എന്റെ തൊടയിലാണ് വെടികൊണ്ടത്. അപ്പോൾ തന്നെ ബോധം നഷ്ടമായി. ആശുപത്രിയിൽ എത്തിയപ്പോഴാണ് പിന്നീട് ബോധം തെളിഞ്ഞത്. കണ്ണു തുറന്നപ്പോൾ എന്റെ കാലിൽനിന്നു ഡോക്ടർമാർ ബുള്ളറ്റ് മാറ്റുന്നതാണ് കണ്ടത്. ചുറ്റും കമാൻഡോകളുണ്ട്. അപ്പോൾ അനിൽ അളിയനെ അവിടെയെങ്ങും കണ്ടില്ല. ഒന്നര ലക്ഷം രൂപ വീതം വാങ്ങിയാണ് തുമ്പ സ്വദേശിയായ ബിജു എന്ന ഏജന്റ് ജോർദാനിൽ എത്തിച്ചത്. മൂന്നര ലക്ഷം ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. തുടർന്ന് ഇയാൾ ഇസ്രയേൽ ഗൈഡിന് തങ്ങളെ കൈമാറി. പിന്നീട് ഏജന്റിനെക്കുറിച്ച് അറിവുമില്ലായിരുന്നു. ‌ ഒപ്പമുണ്ടായിരുന്ന രണ്ടു ശ്രീലങ്കൻ പൗരന്മാർ ഇസ്രയേൽ ജയിലിൽ തടവിലാണ്”.

ഷഹബാസിനെ കൊല്ലാനുള്ള അയുധം മകന്റെ കയ്യിൽ വച്ചുകൊടുത്തത് പിതാവ്തന്നെയോ? ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതിയുടെ പിതാവിന് ടിപി വധക്കേസ് പ്രതികളുമായി ബന്ധം, വിദ്യാർഥിയെ കൊലപ്പെടുത്തിയ നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടിൽ നിന്ന്

ചികിത്സയ്ക്കു ശേഷം ഇസ്രയേലിൽ തടവിലായിരുന്ന എഡിസൺ കഴിഞ്ഞ മാസം 27നാണ് ജയിൽമോചിതനായി നാട്ടിലെത്തിയത്. ഇതിനിടെ തോമസിനെ കാണാതായതിനെ കുറിച്ച് എംബസി വഴി അന്വേഷിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ഫെബ്രുവരി 10ന് ജോർദാനിൽ എത്തിയ അനിൽ തോമസും എഡിസണും മറ്റു രണ്ടുപേരും നടപ്പാത വഴി ഇസ്രയേലിലേക്ക് കടക്കുമ്പോൾ ജോർദാൻ സേന തടഞ്ഞെന്നും അതു കണ്ടക്കിലെടുക്കാതെ മുന്നോട്ടു പോകുമ്പോൾ സൈന്യം വെടിവച്ചെന്നുമാണ് ഇന്ത്യൻ എംബസി അറിയിച്ചത്.

പാറക്കിടയിൽ ഒളിച്ച അനിൽ തോമസിന്റെ തലയിലും എഡിസന്റെ കാലിലും വെടിയുണ്ട തറച്ചു. അനിൽ തോമസ് തൽക്ഷണം മരിച്ചു. എഡിസനെ ആശുപത്രിയിലേക്കു മാറ്റി വെടിയുണ്ട മാറ്റിയ ശേഷം തിരികെ അയയ്ക്കുകയായിരുന്നു. ഫെബ്രുവരി 5നാണ് മൂന്നു മാസത്തെ വിസിറ്റിങ് വിസയിൽ അനിൽ തോമസും എഡിസണും ജോർദാനിലേക്കു പോയത്. ഓട്ടോ ഡ്രൈവർ ആയിരുന്നു അനിൽ തോമസ്. ഭാര്യ: ക്രിസ്റ്റീന.

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026