താൻ റിപ്പോർട്ടർ ടിവിയിലെ സുജയ പാർവതിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങുന്നതായി പിപി ദിവ്യ. ഇതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ അവർ നൽകിയ മറുപടി തനിക്ക് തൃപ്തികരമല്ല. തെറ്റ് മനസിലാക്കിയില്ലെന്നു മാത്രമല്ല താൻ ചെയ്തത് ശരിയാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു. അതിനാൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യാനാണു തീരുമാനം. പിപി ദിവ്യ അവരുടെ യൂട്യൂബ് വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്നെ സംബന്ധിച്ച് ഒരു തെറ്റായ പ്രചരണം റിപ്പോർട്ടർ ടിവിയിലൂടെ അൽപം ആഴ്ചകൾക്കു മുൻപ് നടത്തുകയുണ്ടായി. സുജയയ്ക്കെതിരെ മാത്രമല്ല മറ്റുചില മാധ്യമപ്രവർത്തകർക്കെതിരേയും നിയമനടപടിക്കൊരുങ്ങുന്നതായി പിപി ദിവ്യ. കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ വ്യക്തിപരമായി അപമാനിക്കുന്നതിനായി വലിയ ഗൂഡാലോചനയാണ് മാധ്യമങ്ങൾ നടത്തിയിരിക്കുന്നത്. തന്റെ കുടുംബത്തേയും ചാർജെറ്റ് ചെയ്തതായും പിപി ദിവ്യ.
മാമച്ചി മോനെ കൊണ്ടുവരണേ!! അവനെന്തെങ്കിലും പറ്റിയോ, മുറിവ് പറ്റിയോ? ഇളയമകൻ മരിച്ചതറിയാതെ ആശുപത്രിക്കിടക്കയിൽ ഷമി, അഫാന്റെ ആക്രമണത്തിൽ ഉമ്മയുടെ തലയിൽ 13 സ്റ്റിച്ച്, കണ്ണിനു താഴെ എല്ലുകൾക്ക് പൊട്ടൽ, വായ പൂർണമായി തുറക്കാനാവില്ല…
”എല്ലാവർക്കും നമസ്‌കാരം ഭ്രാന്തുപിടിച്ചാൽ ചങ്ങലയ്ക്കിടാം. പക്ഷെ ചങ്ങലയ്ക്കുതന്നെ ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും? ഞാനിവിടെ സൂചിപ്പിക്കുന്നത് കേരളത്തിലെ മാധ്യമങ്ങൾക്ക് ഈ അടുത്തകാലത്ത് പിടികൂടിയിട്ടുള്ള ഒരുതരം ഭ്രാന്തിനെക്കുറിച്ചാണ്. എല്ലാവരുടേയും പ്രശ്‌നം റേറ്റിങ്ങാണ്. റേറ്റിങ് കിട്ടാൻ എന്തും വിളിച്ചു പറയാം. പ്രത്യേകിച്ച് ഇടതുപക്ഷ നേതാക്കളേയോ, ആളുകളേയോ സ്ഥാപനങ്ങളേയാകട്ടെ ടാർജെറ്റ് ചെയ്തുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ പുതിയൊരു വ്യവസായമാരംഭിച്ചിരിക്കുകയാണ്”…. പിപി ദിവ്യ പറഞ്ഞു.
അതേ സമയം പിപി ദിവ്യയുടെ വീഡിയോക്കു താഴെ ധാരാളം കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. “വായിൽ തോന്നിയത് വിളിച്ചു പറയാതിരിക്കാൻ രാഷ്ട്രീയക്കാരും (പി പി ദിവ്യ ) ശ്രദ്ധിക്കണം…, ക്ഷണിക്കാത്ത ചടങ്ങിന് ചെന്ന് വായിൽ തോന്നിയത് വിളിച്ചു പറയുമ്പോൾ ആലോചിക്കണമായിരുന്നു… പറഞ്ഞത് വളരെ സത്യമാണ്… വായിൽ തോന്നുന്നതെന്തും വിളിച്ചു പറയുന്നത് മാദ്ധ്യമ സ്വാതന്ത്ര്യവും അല്ല , പൊതു പ്രവർത്തനവും അല്ല… ഉത്തരവാദിത്വപൂർവ്വവും വിവേക പൂർവ്വവും ഔചിത്യ പൂർവ്വവും തെളിവു സഹിതവും ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്യുമ്പോൾ ആണ് യഥാർഥ മാദ്ധ്യമ പ്രവർത്തനവും പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഉണ്ടാവൂ…അല്ലാത്തതെല്ലാം നിരുത്തരവാദപരവും അവിവേകവും അഹംഭാവവും അജ്ഞതയും ആണ്… എന്നിങ്ങനെ നീളുന്നു വീഡിയോയുടെ താഴെയുള്ള കമെന്റുകൾ.