കൊച്ചി: കേംബ്രിഡ്ജ് അസസ്‌മെന്റ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ നൽകുന്ന 2026-ലെ ‘ഔട്ട്സ്റ്റാൻഡിങ് കേംബ്രിഡ്ജ് ലേണർ’ പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണലിന്. 2024 നവംബറിൽ നടന്ന പരീക്ഷയിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസിൻ ഷഫീഖ് അഹമ്മദാണ് ‘ഹൈ അച്ചീവ്‌മെന്റ്’ പുരസ്‌കാരത്തിന് അർഹനായത്.
ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലെ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 2011 മുതൽ മിക്കവാറും എല്ലാ വർഷങ്ങളിലും ജി.പി.എസ് ഇന്റർനാഷണലിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കാറുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സെന്റർ ഹെഡ് ശ്രീദേവി എൻ.ആർ പറഞ്ഞു. ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ ഉന്നത വിജയങ്ങളിലേക്ക് നയിക്കാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
ജി.പി.എസ് ഇന്റർനാഷണലിന് കേംബ്രിഡ്ജ് പുരസ്കാര തിളക്കം
YOU MAY ALSO LIKE
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി