കോട്ടയം: മുൻ എംഎൽഎയും ബിജെപി നേതാവുമായ പി സി ജോർജിനും മകൻ ഷോൺ ജോർജിനെ പരിഹസിച്ച് നടൻ വിനായകൻ. പിസി ജോർജിന് നോട്ടീസ് നൽകിയ ഈരാറ്റുപേട്ട സിഐ ഓഫീസും പിസി ജോർജ് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയും പിസി ജോർജ് തന്നെ ഉണ്ടാക്കിയതാണെന്ന മകൻ ഷോൺ ജോർജിന്റെ പരാമർശത്തിനെതിരെയാണ് വിനായകന്റെ പരിഹാസം. ഇതൊക്കെയുണ്ടാക്കാനുള്ള പണം പിസി മതവിദ്വേഷ പ്രസംഗം നടത്തിയ ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിയല്ലേയെന്ന് നടൻ ചോദിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല- പോലീസ് കസ്റ്റഡി ചോദിച്ചത് രണ്ടു ദിവസം, കോടതി നൽകിയത് നാലു മണിക്കൂർ, പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും…
പോലീസ് മനസിൽ കണ്ടപ്പോൾ പിസി മാനത്തുകണ്ടു, അറസ്റ്റ് നീക്കമറിഞ്ഞ് കോടതിയിൽ കീഴടങ്ങി, നിയമം പാലിക്കും, കീഴടങ്ങാനാണ് ഞാൻ വന്നതെന്ന് മാധ്യമങ്ങളോട് പിസി ജോർജ്
അതേസമയം മതവിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെ 14 ദിവസത്തേയ്ക്കാണ് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പിസി ജോർജ് സമർപ്പിച്ച ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പിസി ജോർജിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നാലുമണിക്കൂർ കസ്റ്റഡിയിൽ വിട്ട് ഉത്തരവാകുകയായിരുന്നു.
നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നാണ് രാവിലെ 11 മണിയോടെ പിസി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്. പിസി ജോർജിന്റെ ജാമ്യഹർജി പരിഗണിക്കവെ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പിസി ജോർജിന് വേണ്ടി ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോർജിന്റെ അഭിഭാഷകന്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്‌സിജൻ സപ്പോർട്ടിലാണെന്നതിന്റെ രേഖകളും പിസി ജോർജ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പിസി ജോർജിന്റെ അഭിഭാഷകന്റെ വാദങ്ങളെല്ലാം നിരാകരിച്ചായിരുന്നു കോടതി പിസി ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.