BREAKING NEWS

ചേട്ടാ ഒരു പ്രാവശ്യം ചക്കയിട്ടപ്പോൾ മുയലുചത്തുവെന്ന് വച്ച് എല്ലായിപ്പോഴും ടെസ്റ്റ് ചെയ്യല്ലേ….നാളെ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് തോൽക്കും… പ്രവചനവുമായി സിംബാബ്‌വെ- ഓസ്‌ട്രേലിയ മത്സരഫലം പ്രവചിച്ച വ്യക്തി!! സിംബാബ്‌വെ- ഓസ്‌ട്രേലിയയെ അട്ടിമറിച്ചപ്പോഴെല്ലാം കപ്പ് തൂക്കിയത് ഇന്ത്യയെന്ന് കണക്കുകൾ നിരത്തി ആരാധകർ – Video

· · 1 min read
Share: Copied!

ഏറെ ഭീഷണികൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടത്തിന് നാളെ തിരികൊളുത്തുന്നത്. ആദ്യം തന്നെ മഴ രസം കൊല്ലിയായെത്തുമെന്ന പ്രവചനം ആദ്യമേതന്നെ കാലാവസ്ഥ വകുപ്പുനടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യാ- പാക് മത്സരത്തിൽ ഇന്ത്യ തോൽക്കുമെന്ന പ്രവചനവുമായി ഒരാൾ രം​ഗത്ത്.

പാക്കിസ്ഥാനെതിരെ നിർണായക പോരാട്ടത്തിന് ഇന്ത്യ തയാറെടുക്കുമ്പോഴാണ് സോഷ്യൽ മീഡിയവഴി ഒരു വീഡിയോ വൈറലാകുന്നത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായ സിംബാബ്‌വെ- ഓസ്‌ട്രേലിയ മത്സരഫലം കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഇപ്പോൾ ഇന്ത്യക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്. നാളെ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് തോൽക്കുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതുപോലെ ഫെബ്രുവരി 15-ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ നേപ്പാൾ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിക്കുമെന്നും ഇയാൾ പ്രവചിച്ചിട്ടുണ്ട്.

അതേസമയം ഓസ്‌ട്രേലിയയെ സിംബാബ്‌വെ തോൽപ്പിക്കുമെന്ന ഇയാളുടെ ആദ്യ പ്രവചനം ഫലിച്ചതോടെയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ ചർച്ചയായത്. എന്നാൽ സിംബാബ്‌വെയോട് തോറ്റെങ്കിലും ഇത്തവണ ലോകകപ്പിൽ ഓസ്ട്രേലിയ തന്നെയാണ് ചാമ്പ്യൻമാരാകുകയെന്നും ഇയാൾ പ്രവചിച്ചിട്ടുണ്ട്.

എന്നാൽ ഈ പ്രവചനങ്ങൾ ഏൽക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോഴെല്ലാം ഇന്ത്യ ലോകകിരീടം ചൂടിയിട്ടുണ്ട്. 1983ലെ ഏകദിന ലോകകപ്പിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചപ്പോൾ ഇന്ത്യ കപ്പുയർത്തി. 2007ലെ ആദ്യ ടി20 ലോകകപ്പിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോഴും ഇന്ത്യ ചാമ്പ്യന്മാരായി. ഇത്തവണയും സിംബാബ്‌വെ ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ ഇന്ത്യ ചാമ്പ്യൻമാരാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026