BREAKING NEWS

മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല, നാട്ടിലുള്ള ആരോ കെണിയില്‍പ്പെടുത്തിയതാണ്, സുഹൃത്ത് മരിച്ച വിവരം അവളെങ്ങനെ അറിഞ്ഞു?? ആരോപണവുമായി മരിച്ച 16കാരിയുടെ പിതാവ്

· · 1 min read
Share: Copied!

കൊച്ചി: ചോറ്റാനിക്കരയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ദുരൂഹതയെന്ന് കുടുംബം. തന്റെ മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും നാട്ടിലുള്ള ആരോ മകളെ കെണിയിൽപ്പെടുത്തിയതാണെന്നും പെൺകുട്ടിയുടെ പിതാവ് മഹേഷ് ആരോപിച്ചു.

കൊറിയൻ ഭാഷയോടും സംസ്‌കാരത്തോടും മകൾക്ക് ഉണ്ടായിരുന്ന താല്പര്യം ആരെങ്കിലും മുതലെടുത്തതാകാമെന്നാണ് കുടുംബത്തിന്റെ സംശയം. എട്ടാം ക്ലാസ് മുതൽ മകൾക്ക് കൊറിയൻ ഭാഷ പഠിക്കാൻ താല്പര്യമുണ്ടായിരുന്നുവെന്നും അതിനുള്ള എല്ലാ സൗകര്യങ്ങളും താൻ ചെയ്തു കൊടുത്തിരുന്നുവെന്നും മഹേഷ് പറയുന്നു. എന്നാൽ കൊറിയയിലുണ്ടെന്ന് പറയുന്ന സുഹൃത്ത് വാഹനാപകടത്തിൽ മരിച്ച വിവരം മകൾ എങ്ങനെ അറിഞ്ഞു എന്നതാണ് പ്രധാന ചോദ്യം. മാധ്യമങ്ങളിലൊന്നും വരാത്ത ഈ വിവരം ആരോ മകളെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

ആത്മഹത്യാ കുറിപ്പിലെ കാര്യങ്ങൾ തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടി തന്റെ ഇൻസ്റ്റാഗ്രാം ചാറ്റുകൾ നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു. ഈ ചാറ്റുകൾ വീണ്ടെടുക്കാനായി മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലീസ്.

ചാറ്റുകൾ വീണ്ടെടുക്കുന്നതോടെ മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണവും ആരെങ്കിലും കൊറിയൻ സുഹൃത്തെന്ന വ്യാജേന പെൺകുട്ടിയെ കബളിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമാകുമെന്ന് പോലീസ് കരുതുന്നു.

BREAKING NEWS
ചേരാനല്ലൂർ അപകടം: 17കാരൻ ഫ്ലാറ്റിൽനിന്ന് കാറുമായി പുറപ്പെട്ടത് ഞായറാഴ്ച പുലർച്ചെ 1.36ന്; അപകടം നടന്നത് 44 മിനിട്ട് കഴിഞ്ഞ്; നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026