BREAKING NEWS

‘ഈ ഞഞ്ഞാ പിഞ്ഞാ കളി ഒഴിവാക്ക് ‘…ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന്റെ ‘അഴകൊഴമ്പൻ’ സമീപനം അവസാനിപ്പിക്കണം, സുപ്രീം കോടതിയിൽ നിലവിലുള്ള സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നുണ്ടോ അതോ തിരുത്താൻ തയ്യാറാണോ? വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ‘അഴകൊഴമ്പൻ’ സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശബരിമല സ്ത്രീ പ്രവേശനത്തിനായി ആദ്യം ശക്തമായ നിലപാട് എടുത്ത ഒന്നാം പിണറായി സർക്കാർ, പിന്നീട് പ്രതിഷേധങ്ങൾ ഭയന്ന് മാപ്പ് പറയുന്ന അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം ആരോപിച്ചു.

സത്യവാങ്മൂലത്തിൽ വ്യക്തത വേണം. സുപ്രീം കോടതിയിൽ നിലവിലുള്ള സത്യവാങ്മൂലത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നുണ്ടോ അത് തിരുത്താൻ തയ്യാറാണോ എന്നതാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം. ഇക്കാര്യത്തിൽ ഒളിച്ചുകളി അനുവദിക്കില്ല, സ്ത്രീ പ്രവേശനത്തെ ഇപ്പോഴും അനുകൂലിക്കുന്നുണ്ടെങ്കിൽ അത് തുറന്നു പറയണമെന്നും അദ്ദേഹം കൂട്ടിചേർത്തു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുടെയും ആഗോള അയ്യപ്പ സംഗമത്തിൻ്റെയും പേരിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. അയ്യപ്പ സംഗമത്തിൻ്റെ പേരിൽ പിരിഞ്ഞ കോടിക്കണക്കിന് സിപിഎം നേതൃത്വം തട്ടിയെടുത്തതായും അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിനെ മുൻനിർത്തി സർക്കാർ നടത്തിയ ഈ നീക്കങ്ങളിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും, ബോർഡിലെ രാഷ്ട്രീയ നിയമങ്ങളാണ് ഇത്തരം അഴിമതികൾക്ക് വഴിതുറന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട മൂന്ന് സിപിഎം നേതാക്കൾ ജയിലിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിലെ രാഷ്ട്രീയ നിയമങ്ങളാണ് ഇത്തരം കൊള്ളകൾക്ക് ഉത്തരവാദികളെന്നും പുറത്തുനിന്നുള്ളവർക്ക് ഇത്തരത്തിൽ സ്വർണ്ണം കടത്താൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിൻ്റെ ക്രമക്കേടുകൾ ശബരിമല വിടാതെ പിന്തുടരുമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ആരവങ്ങൾ മുഴങ്ങാൻ നേരമായി, ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും സംഘവും കേരളത്തിലേക്ക്; പ്രഖാപനം മാർച്ച് പകുതിയോടെ

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026