BREAKING NEWS

ഇന്ത്യയെ വാരിക്കുഴിയിൽ വീഴ്ത്താൻ പാക്കിസ്ഥാന് അഫ്രിദിയുടെ “കൂൾ & ക്ലീൻ” തന്ത്രം!! തുടക്കത്തിൽ ആക്രമണം ഒഴിവാക്കുക, പവർപ്ലേകളിൽ അനാവശ്യ റിസ്കുകൾ വേണ്ട, തുടക്കത്തിൽ വിക്കറ്റുകൾ കൊഴിഞ്ഞാലും തിരിച്ചുവരാനുള്ള ​ഗഡ്സ് ടീമിനുണ്ട്, പിഴവുകൾ കുറച്ചാൽ കളിയുടെ അവസാന ചിരി നമ്മുടേതാകും- അഫ്രിദി

· · 1 min read
Share: Copied!

ഇസ്‌ലാമാബാദ്: ടി20 ലോകകപ്പ് 2026-ൽ ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ടീമിന് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ നിർണായക ഉപദേശം. സൽമാൻ അലി ആ​ഗെ നയിക്കുന്ന പാക് ടീം ഇന്ത്യക്കെതിരെ സമാധാനവും കൃത്യതയും പാലിക്കണമെന്ന് അഫ്രിദി പറയുന്നു

ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലും കുറച്ച് പിഴവുകൾ ചെയ്യുന്ന ടീമിനായിരിക്കും ഹൈ- പ്രഷർ മത്സരത്തിൽ വിജയം സ്വന്തമാക്കാനാകുക. തുടക്കത്തിൽ അതിയായ ആക്രമണാത്മക സമീപനം ഒഴിവാക്കി അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അതുപോലെ നിലവിലെ പാക്കിസ്ഥാൻ ടീമിന് മികച്ച സ്ക്വാഡ് ഡെപ്ത് ഉണ്ടെന്നും, തുടക്കത്തിൽ വിക്കറ്റ് നഷ്ടപ്പെട്ടാലും തിരിച്ചുവരാനുള്ള കഴിവ് ടീമിനുണ്ടെന്നും അഫ്രിദി വിലയിരുത്തി. നമ്പർ എട്ട് വരെ വലിയ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള താരങ്ങൾ ടീമിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടോപ്പ് ഓർഡർ 15 മുതൽ 16 ഓവർ വരെ നിലനിൽക്കുകയാണെങ്കിൽ, അവസാന ഓവറുകളിൽ പവർ ഹിറ്റർമാർക്ക് ആക്രമണം ശക്തമാക്കി മത്സരയോഗ്യമായ സ്കോർ നേടാനാകുമെന്നാണ് അഫ്രിദിയുടെ അഭിപ്രായം. പവർപ്ലേയിൽ അനാവശ്യ റിസ്കുകൾ ഒഴിവാക്കി സ്കോർ ബോർഡ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഓപ്പണർമാർ നിർണായക പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇരു ടീമുകളും ശക്തമായ ലൈനപ്പുകളുമായാണ് മത്സരത്തിന് ഇറങ്ങുന്നത്. ഈ പോരാട്ടത്തിൽ കൃത്യത പാലിക്കുന്ന ടീമാണ് അവസാന ചിരി ചിരിക്കുകയെന്നും അഫ്രിദിയുടെ വിലയിരുത്തൽ.

ആ​ഗയ്ക്ക് അഭിഷേകിനെ കളത്തിലിറക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ ഇറക്കും!! ടോസ് സമയത്തെ ഹസ്തദാനം… നമുക്ക് അപ്പോൾ കാണാം, 24 മണിക്കൂർ കൂടി കാത്തിരിക്കൂ…ചിലപ്പോൾ പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള ചോദ്യങ്ങളും വരാം, എന്ന് കരുതി അത് എഴുതാതിരിക്കാൻ പറ്റില്ലല്ലോ. താരിഖിൻറെ ബൗളിംഗ് വ്യത്യസ്തമാണ്, പക്ഷേ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല…നയം വ്യക്തമാക്കി സൂര്യകുമാർ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026