NEWS

മതവിദ്വേഷ പരാമർശകേസ്: ബിജെപി നേതാവ് പി.സി. ജോർജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

· · 1 min read
Share: Copied!

കോട്ടയം: മതവിദ്വേഷ പരാമർശകേസിൽ ബിജെപി നേതാവ് പി.സി. ജോർജ് റിമാൻഡില്‍. 14 ദിവസത്തേക്കാണ് ജോർജിനെ റിമാൻഡ് ചെയ്തത്. കോടതിയില്‍ കീഴടങ്ങിയ ജോർജിന്‍റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കോടതി നിർദേശം അനുസരിച്ച്, അപാകത പരിഹരിച്ച് പോലീസ് വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നാണ് ജോർജിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചെങ്കിലും ഈരാറ്റുപേട്ട കോടതിയിലെത്തി ജോർജ് കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ, കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നാലെ, ജോർജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026