തൃശൂർ: പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയ റിജോ ആന്റണി മോഷണ ശേഷം 3 തവണ വസ്ത്രം മാറി. പ്രതിയുടെ ഷൂവിന്റെ കളർ കേസിൽ നിർണായകമായി. ചാലക്കുടി പള്ളിപ്പെരുന്നാളിനു പോയി അവിടെ ഉണ്ടായിരുന്ന ഒരു സ്കൂട്ടറിന്റെ നമ്പർ കണ്ടുപിടിച്ച് റിജോ വ്യാജ നമ്പർ പ്ലേറ്റ് നിർമിക്കുകയായിരുന്നു എന്നാണ് വിവരം. റിജോ ഏഴു വർഷം ഗൾഫിലായിരുന്നു. അതിനിടെ പുതിയ വീട് വാങ്ങി. മക്കളും അമ്മയും ഈ വീട്ടിൽ റിജോക്കൊപ്പം താമസിക്കുന്നുണ്ട്. ബാങ്കിൽ ജീവനക്കാരെ ഭീഷണിപ്പെടുത്താനായി റിജോ ഉപയോഗിച്ച കത്തി ഗൾഫിൽ നിന്നും കൊണ്ടുവന്നതാണ്.
ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം പല മറുപടിയാണ് റിജോ പറയുന്നത്. നല്ലപോലെ മദ്യപിക്കുന്നയാളാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച പണത്തിൽനിന്ന് കുറച്ചെടുത്ത് മദ്യം വാങ്ങിയെന്നും റിജോ പറയുന്നു. 49 ലക്ഷം രൂപ കടമുണ്ടെന്നാണ് പറയുന്നത്. മോഷണ മുതലിൽനിന്ന് 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടി. കെട്ട് പൊട്ടിക്കാത്ത പണമുണ്ടെന്ന് പറയുന്നുണ്ട്. അക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. ചില കാര്യങ്ങളിൽ പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
ബാങ്കിലുള്ളവർ ഫോൺ ചെയ്യുമെന്നു കരുതിയാണ് കയ്യിൽ കിട്ടിയ നോട്ടുകെട്ടുകൾ വേഗത്തിലെടുത്ത് റിജോ പുറത്തേക്കു പോയത്. പിടിക്കപ്പെടത്തില്ല എന്ന വിശ്വാസത്തിലാണ് നാടുവിടാത്തത്. അറസ്റ്റ് ചെയ്യാനെത്തുമ്പോഴും റിജോ ഞെട്ടി. ഇന്ന് വീട്ടിൽ നടന്ന കുടുംബ സംഗമത്തിനിടെ ആയിരുന്നു അറസ്റ്റ്. ആഴ്ചകൾക്ക് മുന്നേ തന്നെ ബാങ്ക് കവർച്ച നടത്തണമെന്ന് റിജോ ഉറപ്പിച്ചിരുന്നു.
Chalakkudy Federal Bank Robbery, How Rijo did to escape from Police
Theft, Robbery, Kerala News, Latest News