CINEMA

മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്.

· · 1 min read
Share: Copied!

ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളി
ലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ.
പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ പ്രവർത്തകൻ, ഗുണ്ടാ നേതാവ് അങ്ങനെ നെഗറ്റീവും, പോസ്സിറ്റീവുമായ നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.
ഷാജി കൈലാസ് ജോഷി, ബി. ഉണ്ണികൃഷ്ണൻ, തുടങ്ങിയ മുൻനിര സംവിധായകർ ക്കൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു.
ദീപു കരുണാകരൻ സംവിധാനം ചെയ്ത മിസ്റ്റർ ആൻ്റ് മിസ്സസ്സ് എന്ന ചിത്രത്തിൽ
മുഴുനീള കഥാപാത്രമായി.തികച്ചും
വ്യത്യസ്തമായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രം ഏറെ പുതുമ നൽകുന്നതായിരുന്നു.
കളങ്കാവൽ എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.
ഏ.കെ.സാജന്റെ തിരക്കഥയിൽ
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ, ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മറ്റത്തിൽറോയിച്ചൻ എന്നാണ് കഥാപാത്രത്തിൻ്റെ പേര്.
ബിജു പപ്പനെ ഇതുവരെ കാണാത്ത രൂപത്തിലുമാണ് ഷാജി കൈലാസ് മറ്റത്തിൽറോയിച്ചൻ എന്ന കഥാപാത്രത്തി ലൂടെ അവതരിപ്പിക്കുന്നത്.
മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി.
രാഷ്ട്രീയം ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കണമെന്ന തത്ത്വക്കാരൻ.
പ്രമുഖ പ്ലാൻ്റ്റും. ആളും അർത്ഥവുമുള്ള . മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം’.
മികച്ച കഥാപാത്രത്തിലൂടെബിജു പപ്പൻ തൻ്റെ അഭിനയ ജീവിതത്തിന് പുതിയ പടവുകൾ കയറുവാനുള്ള ശ്രമത്തിലാണ്.
ചിത്രീകരണം പുരോഗമിക്കുന്ന ഒറ്റക്കൊമ്പനിലും മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്..

: മികച്ച ആക്ഷൻ തില്ലർ സിനിമയായ ഈ ചിത്രത്തിലെ
മേടയിൽ കൊച്ചേട്ടനെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളച്ചനെജോജു ജോർജും അവതരിപ്പിക്കുന്നു.
: വലിയ താരനിരയുടെ അകമ്പടിയോടെ
.വലിയ മുതൽ
ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസിറെജി നിർമ്മിക്കുന്നു.
അർജുൻ അ
ശോകൻ, വിൻസി അലോഷ്യസ്,വാണി വിശ്വനാഥ്. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ,
രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്
കലാസംവിധാനം
സാബു റാം ,
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ- സമീരസനിഷ്.
സ്റ്റിൽസ് – ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക്
പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.
മൂന്നാർ,കാന്തല്ലൂർ, തേനി, വാഗമൺ,
മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായി
ട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരി
ക്കുന്നത്.
വാഴൂർജോസ്.

BREAKING NEWS
ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താം... പക്ഷെ നിങ്ങൾ‍ പട്ടിണി കിടക്കണം, നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കരുത്... ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് കണ്ടെത്തിയത് 190 കുട്ടികളുടെയുൾപ്പെടെ 191 മൃതദേഹങ്ങൾ!! സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ
21 Oct 2026
BREAKING NEWS
കുടുംബം നിശ്ചയിച്ച വിവാ​ഹത്തിൽ നിന്ന് പിന്മാറി താൻ സ്നേ​ഹിക്കുന്നയാളെ വിവാഹം ചെയ്തുതരണമെന്ന് 19 കാരി, എതിർത്തിട്ടും വകവച്ചില്ല ഉറങ്ങിക്കിടന്ന മകളുടെ തലയ്ക്ക് വെടിയുതിർന്ന് പിതാവ്, ​ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ!! മകളെ കൊല്ലാൻ ശ്രമിച്ചുവെന്ന് മാതാവിന്റെ പരാതി, പിതാവ് അറസ്റ്റിൽ
21 Oct 2026
BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026