BREAKING NEWS

‘ആദ്യം നീയൊരു സിം​ഗിളെങ്കിലും എടുക്ക്… പിന്നീട് ആക്രമിച്ച് കളിക്കാം’… അഭിഷേക് ശർമയെ ഉപദേശിച്ച് ​ഗവാസ്കർ!! നെതർലൻഡിനെതിരെ സഞ്ജു ഇന്നിറങ്ങും, സൂപ്പർ എട്ടിനു മുൻപ് ഇഷാനും ബുംറയ്ക്കും വിശ്രമം?

· · 1 min read
Share: Copied!

അഹമദാബാദ്: ടി 20 ലോകകപ്പിൽ ഇന്നു നടക്കുന്ന മത്സരത്തിൽ നെതർലൻഡിനെതിരെ മലയാളി താരം സഞ്ജു സാംസൺ ഇറങ്ങുമെന്ന് റിപ്പോർട്ട്. മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ സൂപ്പർ എട്ടിൽ കടന്നുകഴിഞ്ഞു, വൈകുന്നേരം ഏഴിന് അഹമദാബാദിൽ നടക്കുന്ന മത്സരത്തിൽ നിന്ന് ഇഷാൻ കിഷനും ബുംറയ്ക്കും വിശ്രമം അനുവദിക്കുമെന്നാണ് സൂചന,

പാക്കിസ്ഥാനെതിരെ 61 റൺസിന്റെ വിജയം കരസ്ഥമാക്കി ഇന്ത്യ സൂപ്പർ എട്ടിലെത്തിയെങ്കിലും നെതർലൻഡിനെതിരേയും വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷന്റേയും ക്യാപ്റ്റൻ സൂര്യകുമാറിന്റേയും ഫോമും ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച പ്രകടനവും കളിയിൽ ഇന്ത്യയ്ക്ക് മേൽക്കോയ്മ നൽകുന്നു.

അതേസമയം യുഎസിനെതിരേയും പാക്കിസ്ഥാനെതിരെയും ഗോൾഡൻ ഡക്കായ ഓപണർ അഭിഷേക് ശർമ്മ ഇന്ത്യൻ ടീമിൽ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ അഭിഷേക് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ​ഗവാസ്കർ രംഗത്ത് എത്തിയിരിക്കുകയാണ്. ‘ആദ്യം ഒരു സിം​ഗിൾ എടുക്കുക, അഭിഷേക് ശർമ്മയ്ക്ക് നൽകാനുള്ള എന്റെ ഉപദേശം ഇതാണ്. സിം​ഗിൾ എടുത്തുകഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ആക്രമിച്ചുകളിക്കാം. കാലുകളുടെ വേഗം വർധിപ്പിക്കുന്ന ഒരു അതിവേഗ സിംഗിൾ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതിനുശേഷം സ്വന്തം ശൈലിയിലേക്ക് മാറുന്നതാകും ഉചിതം’, ഗവാസ്കർ പറഞ്ഞു.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026