CINEMA

ഒരാളിലായ് മനം ഒരാളിലായ്… ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന ‘ഐ സി യു’വിലെ മനം തൊടുന്ന മെലഡി പുറത്തിറക്കി മമ്മൂട്ടി, ചിത്രം ഫെബ്രുവരി റിലീസിന്

· · 1 min read
Share: Copied!

‘താന്തോന്നി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ സി യു’വിലെ ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ പുറത്തിറക്കി മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. ‘ഒരാളിലായ് മനം ഒരാളിലായ് അലിയുമതിലോലമായ്…’ എന്ന് തുടങ്ങുന്ന ഗാനം ബി.കെ ഹരിനാരായണൻ എഴുതി ജോസ് ഫ്രാങ്ക്ളിൻ സംഗീതം നൽകി സൂരജ് സന്തോഷ് ആണ് ആലപിച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി റിലീസായാണ് ഒരുങ്ങുന്നത്.

തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ, ശബ്‍ദമിശ്രണം: എം.ആർ. രാജാകൃഷ്ണൻ, പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026