BREAKING NEWS

‘ആരാച്ചാർക്ക് അഹിംസാ അവാർഡോ?’ എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരം- തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് മുഖപത്രം

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെയും മോദിയെയും പ്രകീർത്തിച്ച ശശി തരൂരിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വെളുപ്പാൻ കാലം മുതൽ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്.

ആയിരക്കണക്കിനു പ്രദേശിക പ്രവർത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എൽഡിഎഫിനു പ്രതികൂലമായിട്ടും യുഡിഎഫിനു ജയിക്കാനായില്ലെങ്കിൽ വലിയൊരു തിരിച്ചടിയാകും, സർക്കാർ വിരുദ്ധ വികാരം ആളിപ്പടരുമ്പോൾ അതിന് ഊർജം പകരേണ്ടവർ തന്നെ അത് അണയ്ക്കാൻ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമർശിക്കുന്നു.

കൂടാതെ എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓർമിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ തരൂർ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമർശിക്കുന്നുണ്ട്.
രണ്ട് ദിവസം പോലീസിനെ വെള്ളം കുടിപ്പിച്ചു…!!! സിസിടിവിയിൽ സ്കൂട്ടറിൽ പ്രതി പോകുന്നത് കണ്ടെങ്കിലും… നമ്പർ കണ്ടെത്താനായില്ല…

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026