കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിയ കേരളത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പ്രസ്താവനയാണു കേരളത്തില്‍ ചൂടുപിടിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ കോളത്തിലാണ് …. ഒരുകാലത്ത് വിലക്ഷണമായി നീങ്ങുന്ന ആനയെപ്പോലെയായിരുന്ന സംസ്ഥാനം വഴക്കത്തോടെ കുതിക്കുന്ന കടുവയായി മാറിയിരിക്കുന്നു എന്ന് എഴുതിയത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് അദ്ദേഹം കോളത്തിലെ കണക്കുകള്‍ പറയുന്നത്.
ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തി റാങ്കിംഗ് നല്‍കുന്ന സ്റ്റാര്‍ട്ട് അപ് ജിനോമിന്റെ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ കേരളത്തിനെ ഏഷ്യയിലെ മികച്ചയിടങ്ങളിലൊന്നായിട്ടാണു വിലയിരുത്തുന്നത്. ലോകത്തെ എല്ലായിടങ്ങളെക്കുറിച്ചും ഇതില്‍ പ്രതിപദിക്കുന്നു. ഇതൊരു ചെറിയ മീനല്ല എന്നു ചുരുക്കം. ഇതിന്റെ കൂടുതല്‍ വായനകള്‍ ലഭിക്കാന്‍ ഈ —— ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതിയാകും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ ഐടി സ്റ്റാര്‍ട്ടപ്പുകളില കൈവരിച്ച നേട്ടത്തെയാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. ഐബിഎം പോലുള്ള വന്‍കിട കമ്പനികള്‍ കേരളത്തിലുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് കേരളത്തിലെത്തിയത്. ആയിരക്കണക്കിനു ജീവനക്കാര്‍ ഇന്ന് ഐബിഎമ്മില്‍ ജോലി ചെയ്യുന്നു. ഇത്തരത്തില്‍ നിരവധി കമ്പനികള്‍ വിവിധ ഐടി പാര്‍ക്കുകളിലായി പ്രവര്‍ത്തിക്കുന്നു.
ശശി തരൂര്‍ തന്റെ കോളത്തില്‍ ചുണ്ടിക്കാട്ടുന്നതെല്ലാം സ്റ്റാര്‍ട്ടപ്പ് ജിനോമിന്റെ കേരളത്തെക്കുറിച്ചുള്ള പേജില്‍ പറഞ്ഞ കാര്യങ്ങള്‍തന്നെയാണ്. 2023ല്‍ കൊച്ചിയാണ് ഐടി മേഖലയില്‍ സംസ്ഥാനത്തിന്റെ 87 ശതമാനം പണവും കൊണ്ടുവന്നത്. ഇതേവര്‍ഷം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ 33.2 ദശലക്ഷം ഡോളറാണ് കൊയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 15 ശതമാനം വര്‍ധനയാണിത്.
40 ശതമാനം വര്‍ധനയോടെ 26.2 ദശലക്ഷം ഡോളറിന്റെ സീഡ്-സ്‌റ്റേജ് ഫണ്ടിംഗ് (നിക്ഷേപം) ലഭിച്ചു. 2022-23 വര്‍ഷത്തില്‍ 2.3 ദശലക്ഷം ഡോളറിന്റെ ഐടി കയറ്റുമതിയാണു നടത്തിയത്. ഇന്ത്യയിലെ ആകെ കണക്കിന്റെ പത്തു ശതമാനമാണിത്. ഒപ്പം അഞ്ചുലക്ഷം പുതിയ തൊഴിലുകളും നല്‍കി. ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സൊല്യൂഷന്‍ കാമ്പസിനു തുടക്കമിടുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ കാര്യവും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് (കെ.എസ്.യു.എം) ഇതിന്റെ എല്ലാ അംഗീകാരവും സ്റ്റാര്‍ട്ടപ്പ് ജിനോം നല്‍കുന്നത്. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ 180 ദശലക്ഷം ഡോളറിന്റെ എമര്‍ജിംഗ് ടെക്‌നോളജി ഹബിനു തുടക്കമിട്ടതും ചൂണ്ടിക്കാട്ടുന്നു. സറ്റാര്‍ട്ടപ്പ് മിഷന്റെ അഞ്ചാം എഡിഷനായ ഹഡില്‍ ഗ്ലോബല്‍ 2023നും അഭിനന്ദനങ്ങളുണ്ട്. ഇതില്‍ 3000 സറ്റാര്‍ട്ടപ്പുകളെയും 75 നിക്ഷേപകരെയും കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി നടന്ന 200 ഫോളോ-അപ് ചര്‍ച്ചകളും ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടില്‍ സ്റ്റാര്‍ട്ടപ്പ് ജിനോം കണ്ടെത്തിയ കാര്യങ്ങളെന്തൊക്കെയാണ്?
ഠ ഏഷ്യയിലെ ഇക്കോസിസ്റ്റം പ്രകടനത്തില്‍ മികച്ച 30 എണ്ണത്തില്‍ കേരളമുണ്ട്.
ഠ ഏഷ്യയിലെ ഇക്കോസിസ്റ്റം കണക്കില്‍ ലാഭമുണ്ടാക്കുന്നതില്‍ ആദ്യ 20ല്‍ ഇടം പിടിച്ചു
ഠ ഏറ്റവും കഴിവുള്ളവരെ സംഭാവന ചെയ്യുന്ന സ്ഥലത്തിന്റെ പട്ടികയില്‍ 4-ാം റാങ്ക്
ഠ ഇക്കോ സിസ്റ്റം വാല്യു അടിസ്ഥാനത്തില്‍ 1.7 ബില്യണ്‍ ഡോളറിലാണ് കേരളം. ആഗോള ശരാശരി 29.4 ബില്യണ്‍.
ഠ കഴിഞ്ഞ 8.8 വര്‍ഷത്തിനിടെ 90 ശതമാനം ലക്ഷ്യത്തിലെത്തി.
ഠ ആകെ ആദ്യഘട്ട ഫണ്ടിംഗ്- 77 ദശലക്ഷം ഡോളര്‍. ആഗോള ശരാശരി 665 മില്യണ്‍.
ഠ മീഡിയന്‍ സീഡ് റൗണ്ടില്‍ 2.55 ലക്ഷം ഡോളര്‍. ആഗോള ശരാശരി 9.85 ദശലക്ഷം.
ഠ ഏര്‍ലി സ്‌റ്റേജ് ഫണ്ടിംഗ് ഗ്രോത്ത് ആഗോള ശരാശരി പത്താണ് എങ്കില്‍ കേരളം 9ല്‍ എത്തി.
ഠ ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ച ആഗോള ശരാശരി 46 ശതമാനം ആണെങ്കില്‍ കേരളത്തില്‍ ഇത് 254 ശതമാനമാണ്.
ഠ ശരാശരി ഫണ്ടിംഗ് ആഗോള ശരാശരി 7.5 ദശലക്ഷം ഡോളറാണെങ്കില്‍ കേരളം ഇതിന്റെ പകുതിയായ 3.5 ദശലക്ഷം ഡോളറില്‍ എത്തി.
ഠ ഇക്കോസിസ്റ്റത്തിനു പുറത്താകുന്ന കമ്പനികള്‍ ആഗോള ശരാശരി 80 ആണെങ്കില്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം വെറും 9 ആണ്.
കഴിഞ്ഞില്ല. ഇനിയുമുണ്ട് സ്റ്റാര്‍ട്ടപ് ജിനോം കണ്ടെത്തിയ പ്രത്യേകതകള്‍. കേരളത്തിന്റെ വ്യവസായ പോളിസിയിലെ മാറ്റത്തോടെ നിര്‍മിത ബുദ്ധി, വൈദ്യുതി വാഹനങ്ങള്‍, ബയോടെക്‌നോളജി മേഖലയില്‍ വന്‍ കുതിപ്പുണ്ടായി. 2023 ഒക്‌ടോബറോടെ കൊച്ചി ആസ്ഥാനമായ ശാസ്ത്ര റോബോട്ടിക്‌സ് ആധുനിക നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി 160 റോബോട്ടുകളെ കയറ്റുമതി ചെയ്തു. ബ്രിട്ടണ്‍, അമേരിക്ക എന്നിവരാണ് ഇവരുടെ ഇടപാടുകാര്‍.
കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കൈരളി എഐ ചിപ്പ് വികസിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ജനറേറ്റീവ് എഐ റോബോട്ട് ടീച്ചറായ ഐറിസിനെ വികസിപ്പിച്ചു. ഇത് തിരുവനന്തപുരത്തെ സ്‌കൂള്‍ ആണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ നിരവധി വിഷയങ്ങള്‍ പഠിപ്പിക്കാന്‍ റോബോട്ടിനു കഴിയുന്നു.
ജനുവരി 2024ല്‍ വൈസര്‍ എഐക്ക് ലഭിച്ചത്് അഞ്ചുലക്ഷം ഡോളറിന്റെ നിക്ഷേപമാണ്. സര്‍ക്കാര്‍ പിന്തുണയ്‌ക്കൊപ്പം ഏറ്റവും മികച്ച ജീവനക്കാരെ നല്‍കാനും കേരളത്തിനു കഴിയുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഡിംഗില്‍ ഏറ്റവും മികച്ച പ്രകടനം കേരളത്തിലെ യുവാക്കള്‍ക്കാണ്. 45% സ്ത്രീകള്‍ ടെക് കമ്പനികളില്‍ ജോലി ചെയ്യുന്നതും പയുന്നു. ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനവും കേരളമാണ്.