CINEMA

ഒരു ആത്മഹത്യ, ഒരു തിരോധാനം, ദുരൂഹതകൾ നിറഞ്ഞൊരു സത്യം: ‘രേഖാചിത്രം’ സോണി ലിവിൽ മാർച്ച് 7 മുതൽ സ്ട്രീമിംഗ്

· · 1 min read
Share: Copied!

കൊച്ചി: ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ ഒടിടി യിൽ റിലീസിനായി ഒരുങ്ങുന്നു. ബോക്സ് ഓഫീസിൽ 75 കോടി നേടി വൻ വിജയം നേടിയ ഈ ചിത്രം സോണി ലിവിൽ മാർച്ച് 7 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.

മലക്കപ്പാറ എന്ന സ്ഥലത്തെ പോലീസ് ഇൻസ്പെക്ടറായ വിവേക് (ആസിഫ് അലി) അന്വേഷിക്കുന്ന ഒരു ആത്മഹത്യ കേസിനെയും അതുവഴി അപ്രതീക്ഷമായി ഒരാളെ കാണാതായ മറ്റൊരു കേസിൽ എത്തിപ്പെടുകയും തെളിവുകൾ പിന്തുടർന്നപ്പോൾ ഒരു സിനിമ ചിത്രീകരണവുമായി ബന്ധമുള്ള സംഭവങ്ങളിലേക്ക് അന്വേഷണം വഴിതിരിയുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. അൽറ്റർണേറ്റ് ഹിസ്റ്ററി ഉൾകൊള്ളുന്നതും അതിലെ ദുരൂഹതകൾ നിറഞ്ഞ കഥയുമാണ് ഈ ചിത്രം പ്രേക്ഷക മനസ്സിൽ ഇടം പിടിക്കാനായി കാരണമാക്കിയത്.

വിവേക് എന്ന കഥാപാത്രം തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഈ ചിത്രം സത്യത്തിന്റെയും വഞ്ചനയുടെയും കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞു. തിയേറ്ററുകളിൽ ലഭിച്ച വലിയ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും ഇപ്പോൾ പ്രേക്ഷകർക്ക് സോണിലിവിലൂടെ ചിത്രം വീണ്ടും കാണാൻ സാധിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു. ആദ്യമായി കാണുന്നവർക്കും വീണ്ടും കാണുന്നവർക്കും ഈ ചിത്രം തീർച്ചയായും ഇഷ്ടപ്പെടും എന്നുള്ളത് ഉറപ്പാണ്.

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ധിക്ക്, ജഗദീഷ്, സായ് കുമാർ, ഹരിശ്രീ അശോകൻ എന്നിവർ അണിനിരക്കുന്നു. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. തിയേറ്ററുകളെ കീഴടക്കിയ ത്രസിപ്പിക്കുന്ന ഈ ചിത്രം മാർച്ച് 7 മുതൽ സോണി ലിവിൽ മാത്രമായി സ്ട്രീമിംഗ് ആരംഭിക്കുന്നു.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026