BREAKING NEWS

രാഹുൽ മാങ്കൂട്ടത്തിലിന് ഇനി തിരിച്ചടികളുടെ കാലം!! മുൻകൂർ ജാമ്യമില്ല, അറസ്റ്റിനു തടസമില്ലെന്ന് കോടതി, കോൺ​ഗ്രസിൽ നിന്ന് പുറത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുഭാ​ഗത്തിന്റെയും വാദം പൂർത്തിയായി. യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. കൂടാതെ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ലായെന്നും കോടതി വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.നസീറയാണ് കേസ് പരിഗണിച്ചത്.

വിധി വന്ന പിന്നാലെ രാഹുലിനെ പ്രാഥമാകാം​ഗത്വത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്താക്കുറിപ്പിറക്കി. എഐസിസിയുടെ അനുമതിയോടെയാണ് പുറത്താക്കിയതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

“രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു”. കോണ്‍ഗ്രസ് പുറത്തിറക്കിയ ഔദ്യോഗിക വാർത്താ കുറിപ്പില്‍ പറയുന്നു.

അതേസമയം, മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതും രാഹുല്‍ മാങ്കൂട്ടത്തിലിന് കടുത്ത തിരിച്ചടിയായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്.

ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. തുടർന്നു ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയിരിക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് പ്രതിഭാ​ഗം അഭിഭാഷകൻ ആശ്യപ്പെട്ടിരിക്കുന്നത്.

അതുപോലെ രണ്ടാം കേസിനെ എതിർത്താണ് പ്രതിഭാഗം വാദിച്ചത്. ആരാണ് പരാതിക്കാരി എന്ന പോലും അറിയാത്ത കേസ് എന്നായിരുന്നു വാദം. മുൻകൂർ ജാമ്യപേക്ഷ തടയാൻ ആണ് പുതിയ കേസ് എന്നും പ്രതിഭാഗം ആരോപിച്ചു. ഇന്നത്തെ 25 മിനിറ്റ് വാദത്തിൽ രാഹുലിനെതിരെ പുതിയ തെളിവായി ഒരു സ്ക്രീൻ ഷോട്ടും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

പീഡനത്തിനും നിർബന്ധിച്ചുള്ള ഗർഭഛിദ്രത്തിനും തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ പരാതിക്ക് പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചനയുണ്ടെന്നും യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗ‌ർഭഛിദ്രം നടത്തിയതെന്നുമായിരുന്നു രാഹുലിന്റെ വാദം. വിധി പറയും വരെ അറസ്റ്റ് പാടില്ലെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന കേസിൽ ഒന്നരമണിക്കൂറാണ് ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ വാദം നടന്നത്. പ്രോസിക്യൂഷനും പ്രതിഭാഗവും ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കിയായിരുന്നു വാദം.

രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം. അശാസ്ത്രീയ ഗർഭചിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ. സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെ അച്ഛന്‍ ബംഗ്ലാദേശി മുസ്ലിം, ഫ്രാന്‍സില്‍ കലാപമുണ്ടാക്കുന്നത് മുസ്ലിങ്ങള്‍, ധ്രുവ് റാഠി ജിഹാദി, മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെല്ലാം ലൈക്കടിച്ച് ദിയ കൃഷ്ണ
29 Oct 2026
BREAKING NEWS
കായികമേളയിലെ പുഴു വിവാദം: ’പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ടയാൾ; പിന്നാലെ പോയി ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തു’; ജിൻ്റോ ജോൺ
29 Oct 2026